ന്യൂയോർക്ക്: ന്യൂയോർക്ക് ഓസോൺ പാർക്കിൽ സെപ്റ്റംബർ 24നുണ്ടായ അഗ്നി ബാധയിൽ ഇന്ത്യൻ അമേരിക്കൻ ഭൂവുടമ മൊഹിൻവെയ് സിങ്(68) പൊള്ളലേറ്റ് മരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.സംഭവ സ്ഥലത്തെത്തിയ അഗ്നിശമനാ സേനാംഗങ്ങൾ അര മണിക്കൂറിനകം തീ നിയന്ത്രണവിധേയമാക്കിയതിന് ശേഷം നടത്തിയ തിരച്ചിലിലാണ് കെട്ടിടത്തിന്റെബേസ്‌മെന്റിൽ സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്.

വൈദ്യുതി ലൈനിലുണ്ടായ തകരാർ പരീക്ഷിക്കുന്നതിനാണ് സിങ്ങ്ബേസ്‌മെന്റിലേക്ക് പോയതെന്ന് സിങ്ങിന്റെ മരുമകൻ രാമൻ പറഞ്ഞു.വീടിന്തീപ്പിടിച്ചതിനെ തുടർന്ന് ഒന്നാം നിലയിൽ താമസിച്ചിരുന്ന കുട്ടികൾഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ അഗ്നി ശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി.എല്ലാവർക്കും നിസ്സാര പരിക്കുകളേറ്റിരുന്നു.പഞ്ചാബിൽ നിന്നാണ് സിങ്ങ്അമേരിക്കയിൽ എത്തിയത്.

ഇന്ത്യയിൽ നിന്നും നിരവധി പേരെ സ്‌പോൺസർ ചെയ്ത് അമേരിക്കയിലേക്ക്കൊണ്ടുവന്ന സിങ്ങ് ടാക്‌സി ഡ്രൈവറായാണ് ജോലി ആരംഭിച്ചിരുന്നത്.ആറ്കുട്ടികളും മുതിർന്നവരുമാണ് ഇവിടെ താമസിച്ചിരുന്നത്. തീ പടർന്നുപിടിച്ചതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല