വാഷിങ്ടൺ: ആധുനിക അമേരിക്കൻ ചരിത്രത്തിൽ നാളിതുവരെസംഭവിച്ചിട്ടില്ലാത്ത കൂട്ടനരഹത്യയിൽ 59 നിരപരാധികളുടെ ജീവൻനഷ്ടപ്പെടുകയും, അഞ്ഞൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോസ്ആഞ്ചലസ് സംഭവത്തെ തുടർന്ന്, നിലവിലുള്ള ഗൺ കൺട്രോൾ നിയമത്തിൽകാതലായ മാറ്റം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ അമേരിക്കൻ വംശജരായ യുഎസ് കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തി.

ലഭ്യമായ സ്ഥിതി വിവര കണക്കുകളനുസരിച്ച് 2017 ൽ, ഇതുവരെ നടന്ന 273വെടിവെപ്പ് സംഭവങ്ങളിൽ 12000 ത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുള്ളത്!അമേരിക്കൻ ജനതയിൽ ആശങ്ക ഉയർത്തുന്നതായും, ഇത്തരം സംഭവങ്ങൾ ഇനിയുംആവർത്തിക്കാതിരിക്കുന്നതിനുള്ള ശക്തമായ നടപടികൾ യു എസ്കോൺഗ്രസിസിൽ ചർച്ച ചെയ്തു തീരുമാനിക്കണമെന്നും കോൺഗ്രസ്സ് അംഗംപ്രമീള ജയ്പാൽ പറഞ്ഞു. ഒക്ടോബർ 2 ന് യു എസ് കോൺഗ്രസ്സിൽ
പ്രസംഗിക്കുകയായിരുന്നു ജയ്പാൽ.

ഒരു ദിവസം ശരാശരി 90 പേരാണ് അമേരിക്കയിൽ വെടിവെപ്പ് സംഭവങ്ങളിൽ
കൊല്ലപ്പെടുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി സിനിമയ്‌ക്കോ,കൺസർട്ടിനോ, കുച്ചികളെ സ്‌കൂളിൽ കൊണ്ടുവിടുന്നതിനോ ഭയത്തോടെയല്ലാതെപോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് മറ്റൊരംഗം അമി ബേറ പറഞ്ഞു.

ലാസ് വേഗസിലെ പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും,രാഷ്ട്രത്തിനേറ്റ മുറിനുണക്കുന്നതിനും ഒറ്റക്കെട്ടായിപ്രവർത്തിക്കണമെന്ന രാജാ കൃഷ്ണമൂർത്തി, റൊഖന്ന, കമല ഹാരിസ് എന്നിവർആവശ്യപ്പെട്ടു.