ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ജന്റർ ഇക്വിറ്റി കമ്മീഷൻ അംഗമായി ഇന്ത്യൻ അമേരിക്കൻ ലോയർ ചിത്ര അയ്യരെ നിയമിച്ചു. സിറ്റി മേയർ ബിൽ ഡി. ബ്ളാസിയൊ, പ്രഥമ ഷിർലെയ്ൻ മെക്ക്റെ എന്നിവരാണ് നവം.13ന് നിയമനത്തെകുറിച്ച് ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്.2013 നവംബർ മുതൽ സദൈ നാഷ് ലീഡർഷിപ്പ് പ്രൊജക്റ്റിന്റെ ചുമതലയിലായിരുന്ന ചിത്ര ആറംഗങ്ങളാണ് കമ്മീഷനിലുള്ളത്.

സിറ്റിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള സിസ്ജന്റർ , ട്രാൻസ് ജന്റർ എന്നീ വിഭാഗങ്ങളിൽപെടുന്ന സ്ത്രീകളുടെയും കുട്ടികളുടേയും പുനരധിവാസം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തി അവർക്കു വേണ്ടിയുള്ള പ്രത്യേക നിയനിർമ്മാണങ്ങളും, പദ്ധതികളും രൂപപ്പെടുത്തുക എന്നതാണ് കമ്മീഷനിൽ നിക്ഷിപ്തമായ
ഉത്തരവാദിത്വം.യു.സി. ബർക്കിലിയിൽ നിന്നും ബിരുദവും, ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഓഫ് ലൊയിൽ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്.

സൗത്ത് ഏഷ്യൻ ഇമ്മിഗ്രന്റ് സ്ത്രീജീവന ആന്തോളനിൽ ഇവർ സജ്ജീവ പങ്കു വഹിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കൾക്ക് ജനിച്ച മകളാണ് ചിത്ര.ന്യൂയോർക്കിലെ ആഫ്രിക്കൻ സർവീസസ് കമ്മീഷൻ സ്റ്റാഫ് അറ്റോർണിയായും പ്രവർത്തിച്ചിട്ടുണ്ട്. പുതിയ സ്ഥാന ലബ്ധിയിൽ ചിത്ര അതീവ സന്തുഷ്ടയാണ്. നിയമനം നൽകിയ ന്യൂയോർക്ക് മേയർക്കും പ്രഥമ വനിതക്കും പ്രത്യേകം നന്ദിരേഖപ്പെടുത്തി