നോർത്ത് കാരലൈന: കാൺപൂരിലെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓർഫനേജിൽനിന്നും ഇമ്മിഗ്രന്റ് ഓർഫൻ വിസയിൽ ഇന്റർ നാഷണൽ അഡോപ്ഷൻ വഴിഅമേരിക്കയിൽ എത്തി. ബാല്യകാലവും യൗവനവും ഇവിടെ ചിലവഴിച്ചു.

ഭഗീരഥ പ്രയത്‌നം മൂലം ഉന്നതിയുടെ പടവുകൾ താണ്ടി. ലീഡിങ് ഓൺഓപ്പർ ച്യുണിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടറായി സ്റ്റെഫ്‌നി കൃപ (45)ജനുവരി 20 ന് ചുമതലയേൽക്കുന്നു. ജീവിതത്തിൽ പിന്നിട്ട വഴികൾ പുതിയഉത്തരവാദിത്തം നിറവേറ്റാൻ മാർഗദർശകമാകുമെന്ന് സ്റ്റെഫ്‌നി പ്രത്യാശപ്രകടപ്പിച്ചു.

നോർത്ത് കാരലൈന മെക് ലൻബർഗ് കൗണ്ടിയിൽ ദാരിദ്ര്യത്തിൽ കഴിയുന്നകുട്ടികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും അവരെ സമൂഹത്തിന്റെമുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഉത്തരവാദിത്തമാണ് ബാല്യത്തിൽതന്നെ അനാഥത്വം പേറേണ്ടി വന്ന സ്റ്റെഫിനിയിൽ നിക്ഷിപ്തമായിരിക്കുന്നത്.

ബിഗ് ബ്രദേഴ്‌സ് ബിഗ് സിസ്റ്റേഴ്‌സ് ഓഫ് ഗ്രേറ്റർ കൊളംബിയായുടെപ്രസിഡന്റും സിഇഒയുമായി സ്റ്റെഫ്‌നി പ്രവർത്തിച്ചിരുന്നു.സൗത്ത് കാരലൈനാസിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഫൗണ്ടേഷനിൽ എട്ടുവർഷംപ്രവർത്തിച്ചിട്ടുള്ള ഇവർ ഇനിഫേറ്റീവ് ആൻഡ് പബ്ലിക്ക് പോളസിസ്റ്റേറ്റ് ചാപ്റ്റർ വൈസ് പ്രസിഡന്റ് കൂടിയാണ്.

നൂറു സ്ഥാനാർത്ഥികൾ നിന്നാണ് സ്റ്റെഫ്‌നിയെ തിരഞ്ഞെടുത്തതെന്ന്-കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നിൽഅർപ്പിതമായ ചുമതലകൾ ഏറ്റെടുക്കാൻ അക്ഷമയോടെകാത്തിരിക്കുകയാണെന്നാണ് സ്റ്റെഫ്‌നി പ്രതികരിച്ചത്