ലീഗ്‌സിറ്റി (ടെക്സസ്): ടെക്‌സസ്സിലെ ലീഗ്‌സിറ്റിയിൽ നടന്ന വെടിവെപ്പിൽഒരാൾ മരിക്കുകയും, മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേൽക്കുകയുംചെയ്ത സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഇന്ത്യൻ അമേരിക്കൻSYANTAN GHOSE (41) നെ ന്യൂ മെക്‌സിക്കോയിൽ നിന്നും ജൂൺ 29 ന്പിടികൂടിയതായി ലീഗ്‌സിറ്റി പൊലീസ് അറിയിച്ചു.

ഗൂസിന്റെ മുൻ ഭാര്യയും ഭർത്താവ്, ഹാരിസും താമസിക്കുന്ന വീട്ടിൽക്ഷണിക്കപ്പെടാതെ എത്തിയതാണ് സംഭവത്തിന് തുടക്കം. ജൂൺ 28 നായിരുന്നുസംഭവം ഹാരിസും ഗൂസും തർക്കം ഉണ്ടാകുകയും ഗൂസ് കയ്യിൽ കരുതിയിരുന്നറിവോൾവർ ഉപയോഗിച്ച് ഹാരിസിന് നേരെ വെടിയുതിർക്കുകയുമായിരുന്നു.വെടിയേറ്റ ഹാരിസ് സംഭവത്തുതന്നെ മരിച്ചു വീണു.രാത്രി ഒമ്പത് മണിയോടെസ്ഥലത്തെത്തിയ അമാൻണ്ടാ ഹാരിസിന് നേരെ രണ്ട് തവണ ഗൂസ് നിറയൊഴിച്ചു.

തലക്കുനേരെ തോക്ക് ചൂണ്ടി വെടിയുതിർക്കാൻ ശ്രമിച്ചുവെങ്കിലും,പൊട്ടിയില്ല എന്ന് അമാൻണ്ട പറഞ്ഞു. 2008 ലാണ് അമാൻണ്ടയും ഗൂസുംതമ്മിൽ വിവാഹ ബന്ധം വേർപ്പെടുത്തിയത്. തുടർന്ന് അമാൻണ്ടഹാരിസിനൊപ്പം താമസിച്ചുവരികയായിരുന്നു.സംഭവത്തിന് ശേഷം രക്ഷപ്പെട്ട
പ്രതിയെ ന്യൂമെക്‌സിക്കൊ ബോർഡിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.150000 ഡോളറിന്റെ ജാമ്യം അനുവദിച്ചതായി ജസ്റ്റിസ് ഓഫ് പീസ് കാതലിന്റെ റിപ്പോർട്ടിൽ പറയുന്നു.