- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്റോ-അമേരിക്കൻ വംശജൻ രത്‌നേഷ് രാമൻ സാൻ പാബ്ലോ പൊലീസ് ചീഫ്
കാലിഫോർണിയ: പിറ്റ്‌സ്ബർഗ് പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ ഇരുപത്തിഒന്ന് വർഷമായി സേവനമനുഷ്ഠിക്കുന്ന ഇന്റോ-അമേരിക്കൻ രത്‌നേഷ് രാമനെ സാൻ പാബ്ലൊ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ചീഫായിനിയമിച്ചുവെന്ന് സിറ്റി മാനേജർ മാറ്റ് റോഡ്രിഗസ് അറിയിച്ചു. 1948 ൽ സിറ്റി രൂപീകരണത്തിനുശേഷം ന്യൂനപക്ഷ സമൂഹത്തിൽ നിന്നുംആദ്യമായാണ് പൊലീസ് ചീഫിനെ നിയമിക്കുന്നതെന്ന് മാനേജർ പറഞ്ഞു.രാമൻസമർത്ഥനായ നിയമപാലകനാണെന്ന് ഇരുപത്തി ഒന്ന് വർഷം സേവനം നടത്തിയപിറ്റ്ബർഗ് പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ചീഫ് പറഞ്ഞു. സാൻ പാബ്ലൊ സിറ്റിയിൽ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും,നിയമ വ്യവസ്ഥകൾ ശരിയായി പാലിക്കപ്പെടുന്നതിന് രാമന്റെ നിയമനംപ്രയോജനപ്പെടട്ടെ എ്‌ന് ചീഫ് ആശംസിച്ചു. 1991 ൽ ഹൈസ്‌ക്കൂൾ ഗ്രാജുവേഷൻകഴിഞ്ഞതിനു ശേഷം കാലിഫോർണിയാ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നുംക്രിമിനൽ ജസ്റ്റിസ്സിൽ ബിരുദം നേടി. സെന്റ് മേരീസ് കോളേജിൽ നിന്നും ലീഡർഷിപ്പിൽ ബിരുദാനന്തര ബിരുദവുംകരസ്ഥമാ ക്കിയിട്ടുണ്ട്.2004 ലിൽ സർവ്വീസിൽ പ്രവേശിച്ച രാമൻ 2014ൽ ക്യാപ്റ്റനായി. പുതിയ തസ്തികയി
കാലിഫോർണിയ: പിറ്റ്‌സ്ബർഗ് പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ ഇരുപത്തിഒന്ന് വർഷമായി സേവനമനുഷ്ഠിക്കുന്ന ഇന്റോ-അമേരിക്കൻ രത്‌നേഷ് രാമനെ സാൻ പാബ്ലൊ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ചീഫായിനിയമിച്ചുവെന്ന് സിറ്റി മാനേജർ മാറ്റ് റോഡ്രിഗസ് അറിയിച്ചു.
1948 ൽ സിറ്റി രൂപീകരണത്തിനുശേഷം ന്യൂനപക്ഷ സമൂഹത്തിൽ നിന്നുംആദ്യമായാണ് പൊലീസ് ചീഫിനെ നിയമിക്കുന്നതെന്ന് മാനേജർ പറഞ്ഞു.രാമൻസമർത്ഥനായ നിയമപാലകനാണെന്ന് ഇരുപത്തി ഒന്ന് വർഷം സേവനം നടത്തിയപിറ്റ്ബർഗ് പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ചീഫ് പറഞ്ഞു.
സാൻ പാബ്ലൊ സിറ്റിയിൽ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും,നിയമ വ്യവസ്ഥകൾ ശരിയായി പാലിക്കപ്പെടുന്നതിന് രാമന്റെ നിയമനംപ്രയോജനപ്പെടട്ടെ എ്‌ന് ചീഫ് ആശംസിച്ചു. 1991 ൽ ഹൈസ്‌ക്കൂൾ ഗ്രാജുവേഷൻകഴിഞ്ഞതിനു ശേഷം കാലിഫോർണിയാ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നുംക്രിമിനൽ ജസ്റ്റിസ്സിൽ ബിരുദം നേടി.
സെന്റ് മേരീസ് കോളേജിൽ നിന്നും ലീഡർഷിപ്പിൽ ബിരുദാനന്തര ബിരുദവുംകരസ്ഥമാ ക്കിയിട്ടുണ്ട്.2004 ലിൽ സർവ്വീസിൽ പ്രവേശിച്ച രാമൻ 2014ൽ ക്യാപ്റ്റനായി. പുതിയ തസ്തികയിൽ 217, 536 ഡോളറാണ് വാർഷീകവരുമാനമായി രാമനു ലഭിക്കുക. ഭാര്യയും രണ്ടു കുട്ടികളും ഉൾപ്പെടുന്നകുടുംബം കൺകോർഡിലാണ് താമസിക്കുന്നത്.