ന്യൂജേഴ്സി: സംസ്ഥാന ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം എഴുതി ചേർത്ത്‌ഹൊബോക്കൻ (Hoboken) സിറ്റിയിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ മേയറായിതിരഞ്ഞെടുക്കപ്പെട്ട പ്രഥമ ഇന്ത്യൻ അമേരിക്കൻ സിക്ക് സമുദായാംഗം രവിബല്ല (43) ജനുവരി 1ന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

ഹൊബോക്കൻ സിറ്റിയുടെ 39ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ട രവിബല്ലയുടെ സ്ഥാനാരോഹണ ചടങ്ങിൽ സമുദായാംഗങ്ങൾ പരസ്പരം ഐക്യത്തോടെപ്രവർത്തിക്കണമെന്നും താൻ നേതൃത്വം നൽകുന്ന സിറ്റിയിലെ പൗരന്മാർമറ്റുള്ളവരെ സുഹൃത്തുക്കളായി കാണണമെന്നും അഭ്യർത്ഥിച്ചു.സിറ്റി ജീവനക്കാർക്ക് ഏതൊരു വ്യക്തിയോടും അവരുടെ പൗരത്വത്തെകുറിച്ചോ,ഇമ്മിഗ്രേഷൻ സ്റ്റാറ്റസിനെ കുറിച്ചോ, ചോദിച്ചു മനസ്സിലാക്കുന്നതിന്
അവകാശം നൽകുന്ന പന്ത്രണ്ട് പേജ് വരുന്ന എക്സിക്യൂട്ടീവ് ഉത്തരവിലാണ്മേയറായി ചുമതലയേറ്റ് ആദ്യമായി ഒപ്പിട്ടത്.

പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഭരണകൂടത്തോടു പൂർണ്ണമായും കൂറുപുലർത്തുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു രവിബല്ലയുടെ ആദ്യഎക്സിക്യൂട്ടീവ് ഉത്തരവ്.

ഫെഡറൽ ഏജൻസികൾ ആവശ്യപ്പെട്ടാൽ നൽകാവുന്ന രീതിയിൽഇമ്മിഗ്രേഷനെ സംബന്ധിച്ചുള്ള എല്ലാ രേഖകളും കൃത്യമായി സൂക്ഷിക്കണമെന്നുംമേയർ ഉത്തരവിട്ടിട്ടുണ്ട്. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ന്യൂജേഴ്സി ചാപ്റ്റർഎക്സിക്യൂട്ടീവ് ഡയറക്ടർ അമോൽ സിൻഹ മേയറുടെ നടപടികളെ സ്വാഗതംചെയ്തു.