- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യൻ വംശജൻ സുരേഷ് ഷാ ടെക്സസിൽ വെടിയേറ്റ് മരിച്ചു ; അക്രമികൾ വെടിവച്ചത് ഷോപ്പ് അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോൾ
ലൂയിസ്വില്ല (ടെക്സസ്): ഇന്ത്യൻ അമേരിക്കൻ വംശജൻ സുരേഷ് ഷാ (സാം46) ടെക്സസിലെ ലൂയിസ് വില്ലയിൽ നവംബർ 26 തിങ്കളാഴ്ച രാത്രി 10 മണിക്ക് വെടിയേറ്റു മരിച്ചു. ജെയ് ശക്തി ഗ്ലോബൽ ഇൻ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ലിക്വർ ഷോപ്പിന്റെ ഉടമസ്ഥരിലൊരാളായിരുന്നു സാം. തിങ്കളാഴ്ച രാത്രി 10 മണിക്ക് ഷോപ്പ് അടയ്ക്കുന്നതിനിടയിൽ കറുത്ത വസ്ത്രവും മുഖമൂടിയും ധരിച്ചു എത്തിയ അക്രമിയാണ് സുരേഷിനെ വെടിവച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി. നെഞ്ചിൽ വെടിയേറ്റ് അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന സുരേഷിനെ ലൂയിസ് വില്ല മെഡിക്കൽ സിറ്റിയിൽ കൊണ്ടുവന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കവർച്ചയായിരിക്കാം ലക്ഷ്യമെന്നും പൊലീസ് കൂട്ടിച്ചേർത്തു. അക്രമി ആവശ്യപ്പെട്ടതു ഷാ നൽകിയെങ്കിലും വെടിയുതിർക്കുകയായിരുന്നുവെന്ന് കടയിലെ വിഡിയോ ദൃശ്യങ്ങളെ ഉദ്ധരിച്ചു പൊലീസ് പറഞ്ഞു. ലിറ്റിൽ ഈലം താമസക്കാരനായ ഷാ, ഭാര്യയും, രണ്ടു കുട്ടികളും ഉൾപ്പെടുന്ന കുടുംബ നാഥനാണ്. മൂന്ന് വർഷമായി ലിക്വർ ഷോപ്പ് നടത്തുന്ന സുരേഷ്, കടയിൽ വരുന്നവരെ ഷേക്ക് ഹാൻഡ് നൽകിയാണ് സ്വീകരിക്കുകയെന്നും വളരെ ന
ലൂയിസ്വില്ല (ടെക്സസ്): ഇന്ത്യൻ അമേരിക്കൻ വംശജൻ സുരേഷ് ഷാ (സാം46) ടെക്സസിലെ ലൂയിസ് വില്ലയിൽ നവംബർ 26 തിങ്കളാഴ്ച രാത്രി 10 മണിക്ക് വെടിയേറ്റു മരിച്ചു.
ജെയ് ശക്തി ഗ്ലോബൽ ഇൻ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ലിക്വർ ഷോപ്പിന്റെ ഉടമസ്ഥരിലൊരാളായിരുന്നു സാം. തിങ്കളാഴ്ച രാത്രി 10 മണിക്ക് ഷോപ്പ് അടയ്ക്കുന്നതിനിടയിൽ കറുത്ത വസ്ത്രവും മുഖമൂടിയും ധരിച്ചു എത്തിയ അക്രമിയാണ് സുരേഷിനെ വെടിവച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി.
നെഞ്ചിൽ വെടിയേറ്റ് അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന സുരേഷിനെ ലൂയിസ് വില്ല മെഡിക്കൽ സിറ്റിയിൽ കൊണ്ടുവന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കവർച്ചയായിരിക്കാം ലക്ഷ്യമെന്നും പൊലീസ് കൂട്ടിച്ചേർത്തു. അക്രമി ആവശ്യപ്പെട്ടതു ഷാ നൽകിയെങ്കിലും വെടിയുതിർക്കുകയായിരുന്നുവെന്ന് കടയിലെ വിഡിയോ ദൃശ്യങ്ങളെ ഉദ്ധരിച്ചു പൊലീസ് പറഞ്ഞു.
ലിറ്റിൽ ഈലം താമസക്കാരനായ ഷാ, ഭാര്യയും, രണ്ടു കുട്ടികളും ഉൾപ്പെടുന്ന കുടുംബ നാഥനാണ്. മൂന്ന് വർഷമായി ലിക്വർ ഷോപ്പ് നടത്തുന്ന സുരേഷ്, കടയിൽ വരുന്നവരെ ഷേക്ക് ഹാൻഡ് നൽകിയാണ് സ്വീകരിക്കുകയെന്നും വളരെ നല്ല പെരുമാറ്റമായിരുന്നുവെന്നും സ്ഥിരമായി കടയിൽ വരുന്നവർ അഭിപ്രായപ്പെട്ടു.
പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തെക്കുറിച്ച് സൂചന ലഭിക്കുന്നവർ ലൂയിസ് വില്ല പൊലീസ് സൂപ്രണ്ടുമായി 972 219 3600 നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.