- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഉപന്യാസ മത്സരത്തിൽ അപൂർവ ചൗഹാന് നാഷണൽ അവാർഡ്
ലൊസാഞ്ചൽസ്: ദേശീയാടിസ്ഥാനത്തിൽ ഹൈസ്‌കൂൾ വിഭാഗംവിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസമത്സരത്തിൽ ഇന്ത്യൻഅമേരിക്കൻ വിദ്യാർത്ഥിനി അപൂർവ ചൗഹാന് (17) നാഷനൽ അവാർഡ്. പത്താംവയസിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട് പിതൃസഹോദരന്റെ വീട്ടിൽതാമസമാക്കിയ അപൂർവയുടെ ജീവിതത്തിൽ മിഡിൽ സ്‌കൂൾപൂർത്തിയാക്കുന്നതു വരെ അനുഭവിക്കേണ്ടി വന്ന അനുഭവങ്ങളുടെസമാഹാരമായിരുന്നു ഈ കത്തുകളിലൂടെ ഇവർ വെളിപ്പെടുത്തിയത്. മാതാപിതാക്കൾ മരിക്കുമ്പോൾ പത്തു വയസുള്ള അപൂർവയും 18 വയസുള്ളസഹോദരിയും നോർത്ത് ലാസ്വേഗസിലുള്ള ദേവേന്ദ്രസിങ്ങിന്റെ കുടുംബത്തിലെഅംഗങ്ങളായാണ് കഴിഞ്ഞിരുന്നത്.പുസ്തകശാലയിൽ പോയി വായിക്കുക എന്നത് ഒരുഹോബിയായിരുന്നു. ഇതിനിടയിൽ സുഹൃത്ത് നൽകിയ ദ് പെർക്ക്സ് ഓഫ്ബീയിങ് എ വാൾ ഫ്ളവർ എന്ന സ്റ്റീഫൻ ചബൊസ്‌ക്കിയുടെ പുസ്തകമാണ്അവാർഡിനർഹമായ കത്തെഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഇവർപറയുന്നു. 15 വയസുകാരനായ ചാർലി തന്റെ പ്രിയപ്പെട്ടവരുടെ മരണത്തെ തുടർന്നുജീവിതത്തിലുണ്ടായ അനുഭവങ്ങളാണ് അതിൽ രേഖപ്പെടുത്തിയിട്ടുള്ളത്.അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന
ലൊസാഞ്ചൽസ്: ദേശീയാടിസ്ഥാനത്തിൽ ഹൈസ്‌കൂൾ വിഭാഗംവിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസമത്സരത്തിൽ ഇന്ത്യൻഅമേരിക്കൻ വിദ്യാർത്ഥിനി അപൂർവ ചൗഹാന് (17) നാഷനൽ അവാർഡ്. പത്താംവയസിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട് പിതൃസഹോദരന്റെ വീട്ടിൽതാമസമാക്കിയ അപൂർവയുടെ ജീവിതത്തിൽ മിഡിൽ സ്‌കൂൾപൂർത്തിയാക്കുന്നതു വരെ അനുഭവിക്കേണ്ടി വന്ന അനുഭവങ്ങളുടെസമാഹാരമായിരുന്നു ഈ കത്തുകളിലൂടെ ഇവർ വെളിപ്പെടുത്തിയത്.
മാതാപിതാക്കൾ മരിക്കുമ്പോൾ പത്തു വയസുള്ള അപൂർവയും 18 വയസുള്ളസഹോദരിയും നോർത്ത് ലാസ്വേഗസിലുള്ള ദേവേന്ദ്രസിങ്ങിന്റെ കുടുംബത്തിലെഅംഗങ്ങളായാണ് കഴിഞ്ഞിരുന്നത്.പുസ്തകശാലയിൽ പോയി വായിക്കുക എന്നത് ഒരുഹോബിയായിരുന്നു. ഇതിനിടയിൽ സുഹൃത്ത് നൽകിയ ദ് പെർക്ക്സ് ഓഫ്ബീയിങ് എ വാൾ ഫ്ളവർ എന്ന സ്റ്റീഫൻ ചബൊസ്‌ക്കിയുടെ പുസ്തകമാണ്അവാർഡിനർഹമായ കത്തെഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഇവർപറയുന്നു.
15 വയസുകാരനായ ചാർലി തന്റെ പ്രിയപ്പെട്ടവരുടെ മരണത്തെ തുടർന്നുജീവിതത്തിലുണ്ടായ അനുഭവങ്ങളാണ് അതിൽ രേഖപ്പെടുത്തിയിട്ടുള്ളത്.അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിനുവിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ വിജയിച്ച അപൂർവയ്ക്ക് 1000ഡോളർ ആണു സമ്മാനത്തുക ആയി ലഭിച്ചത്.