- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യൻ അമേരിക്കൻ മങ്ക ഡിം ഗ്രിക്ക് സെനറ്റ് പ്രൈമറിയിൽ വൻ വിജയം
വാഷിങ്ടൻ: ഓഗസ്റ്റ് ഒന്ന് വാഷിങ്ടൺ സ്റ്റേറ്റ് സെനറ്റിലേക്ക് നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ ഇന്ത്യൻ അമേരിക്കൻ സ്ഥാനാർത്ഥിയും സീനിയർ ഡെപ്യൂട്ടി കിങ്ങ് കൗണ്ടി പ്രോസിക്യൂട്ടറുമായ മങ്ക ഡിം ഗ്രിക്ക് അട്ടിമറി വിജയം. ആകെ പോൾ ചെയ്ത 23,600 വോട്ടുകളിൽ 50.5 ശതമാനം (11,928) വോട്ടുകൾ നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മങ്ക എതിരാളിയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ജിൻ യംഗ് ലിയെ പരാജയപ്പെടുത്തിയത്. നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ഇവർ ഇരുവരും വീണ്ടും ഏറ്റുമുട്ടും. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും അക്രമം തടയുന്നതിനും മാനസികാരോഗ്യംനിലനിർത്തുന്നതിനും മങ്ക നടത്തിയ ശ്രമങ്ങൾ പ്രത്യേകം പ്രശംസ നേടിയിരുന്നു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഹൂമൺ സർവീസസ്, വാഷിങ്ടൻ അസോസിയേഷൻ ഓഫ് പ്രോസിക്യൂട്ടിങ്ങ് അറ്റോർണീസ് തുടങ്ങിയ തസ്തികകളിൽ മങ്ക പ്രവർത്തിച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ സെനറ്റർ ഡിനൊ റോസിയുടെ ഒഴിവു വരുന്ന സ്ഥാനത്തേക്കാണ് മങ്കയും, ജിൻ യംഗും ഏറ്റുമുട്ടുന്നത്. വാഷിങ്ടൻ സ്റ്റേറ്റ് സെനറ്റ് സീറ്റ് നിലനിർത്തുവാൻ റിപ്പബ്ല
വാഷിങ്ടൻ: ഓഗസ്റ്റ് ഒന്ന് വാഷിങ്ടൺ സ്റ്റേറ്റ് സെനറ്റിലേക്ക് നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ ഇന്ത്യൻ അമേരിക്കൻ സ്ഥാനാർത്ഥിയും സീനിയർ ഡെപ്യൂട്ടി കിങ്ങ് കൗണ്ടി പ്രോസിക്യൂട്ടറുമായ മങ്ക ഡിം ഗ്രിക്ക് അട്ടിമറി വിജയം. ആകെ പോൾ ചെയ്ത 23,600 വോട്ടുകളിൽ 50.5 ശതമാനം (11,928) വോട്ടുകൾ നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മങ്ക എതിരാളിയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ജിൻ യംഗ് ലിയെ പരാജയപ്പെടുത്തിയത്. നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ഇവർ ഇരുവരും വീണ്ടും ഏറ്റുമുട്ടും.
സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും അക്രമം തടയുന്നതിനും മാനസികാരോഗ്യം
നിലനിർത്തുന്നതിനും മങ്ക നടത്തിയ ശ്രമങ്ങൾ പ്രത്യേകം പ്രശംസ നേടിയിരുന്നു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഹൂമൺ സർവീസസ്, വാഷിങ്ടൻ അസോസിയേഷൻ ഓഫ് പ്രോസിക്യൂട്ടിങ്ങ് അറ്റോർണീസ് തുടങ്ങിയ തസ്തികകളിൽ മങ്ക പ്രവർത്തിച്ചിട്ടുണ്ട്.
റിപ്പബ്ലിക്കൻ സെനറ്റർ ഡിനൊ റോസിയുടെ ഒഴിവു വരുന്ന സ്ഥാനത്തേക്കാണ് മങ്കയും, ജിൻ യംഗും ഏറ്റുമുട്ടുന്നത്. വാഷിങ്ടൻ സ്റ്റേറ്റ് സെനറ്റ് സീറ്റ് നിലനിർത്തുവാൻ റിപ്പബ്ലിക്കൻ പാർട്ടി എല്ലാ അടവുകളും പയറ്റുമെന്നതിനാൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മങ്കയുടെ അവസാന റൗണ്ട്
വിജയം പ്രവചനാതീതമാണ്.