ന്യൂയോർക്ക്: അമേരിക്കൻ പൊലീസിന്റെ അവഗണനയ്‌ക്കോ, അപമര്യാദയായ പെരുമാറ്റത്തിനോ വിധേയരാകുന്നവരിൽ കൂടുതലും ഇന്ത്യൻ അമേരിക്കൻവംശജരാണെന്ന് ഏറ്റവും ഒടുവിൽ പുറത്തുവിട്ട സർവ്വെ ഫലംസൂചിപ്പിക്കുന്നു.

പൊലീസ് വാഹനം തടഞ്ഞു നിർത്തി പരിശോധന നടത്തുന്നതിൽ ഇന്ത്യൻഅമേരിക്കൻ വംശജർ ഒന്നാം സ്ഥാനത്ത് നിൽകുമ്പോൾ (17%), ചൈനക്കാർ2% മാത്രമാണെന്നും സർവ്വെ വ്യക്തമാക്കുന്നു. ഇരുവരും ഏഷ്യക്കാരായതുകൊണ്ടാണ് പൊലീസ് ഇപ്രകാരം പെരുമാറുന്നതെന്നും ചൂണ്ടികാണിക്കുന്നു.കഴിഞ്ഞവാരാന്ത്യം നാഷണൽ പബ്ലിക്ക് റേഡിയൊ, റോബർട്ട്് വുഡ് ജോൺസൺഫൗണ്ടേഷൻ, ഹാർവാർഡ് ടി എച്ച് ചാൻ സ്‌കൂൾ ഓഫ് പബ്ലിക്ക്‌ഹെൽത്ത് എന്നിവർ 'ഡിസ്‌ക്രിമിനേഷൻ ഇൻ അമേരിക്ക' എന്ന പേരിൽപുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങൾഉൾക്കൊള്ളിച്ചിരിക്കുന്നത്.

കോളേജ് പ്രവേശനത്തിലും വിവേചനം ഉണ്ടെന്നും ഏഷ്യൻ വംശജരിൽ അഞ്ചിൽഒരാൾ വീതമെങ്കിലും ഇതിന്റെ തികഞ്ഞ ഫലം അനുഭവിക്കുന്നവരാണെന്നുംറിപ്പോർട്ടിലുണ്ട്.ഏഷ്യൻ അമേരിക്കൻ വംശജരിൽ 21 % ഭീഷണിക്കോ,പരിഹാസത്തിനോ, എട്ട് ശതമാനത്തോളം ലൈംഗിക പീഡനത്തിനോ ഇടയാകുന്നതായുംറിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്ന ദേശീയാടിസ്ഥാനത്തിൽ പതിനെട്ട്‌വയസ്സിന് മുകളിലുള്ള മൂവായിരത്തിഅഞ്ഞൂറോളം പേരാണ് ഈ സർവ്വെയിൽപങ്കെടുത്തത്.