- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്കിലെ ജനപ്രിയതയിൽ ഇന്ത്യൻ ആർമി മുന്നിൽ; പാക്കിസ്ഥാൻ സൈന്യവും അമേരിക്കൻ പൊലീസുമൊക്കെ ഇന്ത്യൻ സേനയ്ക്ക് പിന്നിൽ
ന്യൂഡൽഹി: ലോകത്തെ ഏറ്റവും കരുത്തുറ്റ സൈന്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യൻ ആർമ്മി. ഇങ്ങനെയുള്ള ഇന്ത്യൻ ആർമ്മിക്ക് മറ്റൊരു നോട്ടം കൂടി സ്വന്തമായി. സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലെ ജനപ്രിയതയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യൻ ആർമി എത്തിയത്. ഇന്ത്യൻ ആർമിയുടെ നേട്ടത്തിൽ സാക്ഷാൽ അമേരിക്കൻ സേന പോലും പോലും പിന്നിലായി. അമേരിക്കയുടെ ചാര സംഘട
ന്യൂഡൽഹി: ലോകത്തെ ഏറ്റവും കരുത്തുറ്റ സൈന്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യൻ ആർമ്മി. ഇങ്ങനെയുള്ള ഇന്ത്യൻ ആർമ്മിക്ക് മറ്റൊരു നോട്ടം കൂടി സ്വന്തമായി. സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലെ ജനപ്രിയതയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യൻ ആർമി എത്തിയത്. ഇന്ത്യൻ ആർമിയുടെ നേട്ടത്തിൽ സാക്ഷാൽ അമേരിക്കൻ സേന പോലും പോലും പിന്നിലായി.
അമേരിക്കയുടെ ചാര സംഘടനയായ സിഐഎ, പൊലീസ് ഏജൻസിയായ ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ, നാസ, പാക്കിസ്ഥാൻ സൈന്യം തുടങ്ങിയ വിദേശ സംഘടനകളെ പിന്തള്ളിയാണ് ഫേസ്‌ബുക്കിലെ ജനപ്രിയതയുടെ കാര്യത്തിൻ ഇന്ത്യൻ ആർമി ഒന്നാം സ്ഥാനത്ത് എത്തിയത്. വിവിധ ഫേസ്‌ബുക്ക് പേജുകൾക്ക് റാങ്ക് നിശ്ചയിക്കുന്ന പീപ്പിൾ ടോക്കിങ് എബൗട്ട് ദാറ്റ് (പി.ടി.എ.ടി) ന്റെ രണ്ടു മാസം മുമ്പുള്ള റാങ്കിംഗിലും ഇന്ത്യൻ ആർമിയായിരുന്നു മുന്നിൽ. പേജുകളെ കുറിച്ച് ഏറ്രവും കൂടുതൽ പേർ ചർച്ച ചെയ്യുന്നത് അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചിയിക്കുന്നത്.
2.9 മില്യൺ ലൈക്കുകളുള്ള ഇന്ത്യൻ ആർമിയുടെ ADGPI Indian Army എന്ന ഫേസ്‌ബുക്ക് പേജ് 2013 ജൂൺ ഒന്നിനാണ് നിലവിൽ വന്നത്. ട്വിറ്ററിലും ഇന്ത്യൻ ആർമി സജീവമാണ്. 4,47,000 പേരാണ് ട്വിറ്റിൽ ഇന്ത്യൻ ആർമിയെ പിന്തുടരുന്നത്.