- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കഞ്ചാവ് വിൽപന; ബഹ്റിനിൽ ഇന്ത്യക്കാരന് 15 വർഷം ജയിൽ ശിക്ഷ; മയക്കുമരുന്ന് ഉപയോഗിച്ചതിന് ഒപ്പമുണ്ടായിരുന്ന ഇന്ത്യക്കാരനും ശിക്ഷ; ശിക്ഷാ കാലവധി പൂർത്തിയായൽ നാടുകടത്താനും കോടതി
മനാമ: കഞ്ചാവ് വിൽപന നടത്തിയ ഇന്ത്യൻ യുവാവിന് കോടതി 15വർഷം ജയിൽ ശിക്ഷ വിധിച്ചു. കുറ്റം തെളിഞ്ഞതിനെ തുടർന്ന് ഹൈക്രിമിനൽ കോടതിയാണ് 15 കൊല്ലം തടവുശിക്ഷയും 5,000 ദിനാർ പിഴയും വിധിച്ചത്. കഴിഞ്ഞ മെയ് മാസത്തിൽ ആണ് കേസിനാസ്പദമായി സംഭവം. രഹസ്യ ഓപറേഷൻ വഴിയാണ് 26വയസുള്ള പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആന്റി നാർകോടിക്‌സ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തെ തുടർന്നായിരുന്നു നടപടി. സനാബിസിലെ ഒരു മാളിലെ കാർ പാർക്കിൽ വച്ച് പൊലീസ് ഉപഭോക്താവെന്ന വ്യാജേന എത്തി രണ്ടുകിലോ കഞ്ചാവിന് കച്ചവടം ഉറപ്പിച്ചിരുന്നു. ഇതിനായി പ്രതി 6,000 ദിനാർ ആണ് വില പറഞ്ഞത്. ഇടപാട് നടന്നതോടെ പൊലീസ് പ്രതിയെ പിന്തുടർന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ ഹമദ് ടൗണിലുള്ള വീട്ടിൽ നടത്തിയ തെരച്ചിലിൽ രണ്ടര കിലോയോളം കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. പൊലീസ് പിടികൂടുന്ന വേളയിൽ 34വയസുള്ള ഒരു ഇന്ത്യക്കാരൻ പ്രതിയോടൊപ്പ മുണ്ടായിരുന്നു. ഇയാൾക്ക് മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ ഒരു വർഷത്തേക്ക് ജയിൽശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷാകാലാവധി പൂർത്തിയാകുന്ന മുറക്ക് ഇരു
മനാമ: കഞ്ചാവ് വിൽപന നടത്തിയ ഇന്ത്യൻ യുവാവിന് കോടതി 15വർഷം ജയിൽ ശിക്ഷ വിധിച്ചു. കുറ്റം തെളിഞ്ഞതിനെ തുടർന്ന് ഹൈക്രിമിനൽ കോടതിയാണ് 15 കൊല്ലം തടവുശിക്ഷയും 5,000 ദിനാർ പിഴയും വിധിച്ചത്.
കഴിഞ്ഞ മെയ് മാസത്തിൽ ആണ് കേസിനാസ്പദമായി സംഭവം. രഹസ്യ ഓപറേഷൻ വഴിയാണ് 26വയസുള്ള പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആന്റി നാർകോടിക്‌സ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തെ തുടർന്നായിരുന്നു നടപടി.
സനാബിസിലെ ഒരു മാളിലെ കാർ പാർക്കിൽ വച്ച് പൊലീസ് ഉപഭോക്താവെന്ന വ്യാജേന എത്തി രണ്ടുകിലോ കഞ്ചാവിന് കച്ചവടം ഉറപ്പിച്ചിരുന്നു. ഇതിനായി പ്രതി 6,000 ദിനാർ ആണ് വില പറഞ്ഞത്. ഇടപാട് നടന്നതോടെ പൊലീസ് പ്രതിയെ പിന്തുടർന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ ഹമദ് ടൗണിലുള്ള വീട്ടിൽ നടത്തിയ തെരച്ചിലിൽ രണ്ടര കിലോയോളം കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു.
പൊലീസ് പിടികൂടുന്ന വേളയിൽ 34വയസുള്ള ഒരു ഇന്ത്യക്കാരൻ പ്രതിയോടൊപ്പ മുണ്ടായിരുന്നു. ഇയാൾക്ക് മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ ഒരു വർഷത്തേക്ക് ജയിൽശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷാകാലാവധി പൂർത്തിയാകുന്ന മുറക്ക് ഇരുവരെയും നാടുകടത്തും