- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി അറേബ്യയിൽ ഇരുന്ന് നീലച്ചിത്രവും കാണരുത്; സ്ഥിരം നീലച്ചിത്രം കണ്ട ഇന്ത്യാക്കാരനെ പൊക്കി ജയിലിൽ അടച്ച് സൗദി പൊലീസ്
ജിദ്ദ: നീലചലച്ചിത്രം കാണുന്നതിന് സൗദി അറേബ്യയിൽ നിരോധനമുണ്ട്. അപ്പോഴ് അത് സ്ഥിരമായി ചെയ്താലോ? ഇതെല്ലാം ആരും അറിയുന്നില്ലെന്ന് കരുതി നീലചലച്ചിത്രം കണ്ടയാൾ പൊലീസിന്റെ പിടിയിലുമായി. വിലക്ക് മറികടന്ന് രഹസ്യമായി അശ്ലീല സൈറ്റുകൾ നിരന്തരം കണ്ടിരുന്ന ഇന്ത്യക്കാരനെയാണ് സൗദി പൊലിസ് അറസ്റ്റ് ചെയ്തത്. ഫേസ്‌ബുക്ക് ഐഡി ഉപയോഗിച്ച് വിവിധ സോഫ്റ്റ് വെയറുകളും സഹായത്തോടെയാണ് ഇയാൾ സ്ഥിരമായി വെബ്‌സൈറ്റുകൾ സന്ദർശിച്ചിരുന്നത്. ബാലപീഡനം ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് ഇയാൾ കണ്ടിരുന്നതെന്ന് പൊലീസ് പറയുന്നു. ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്താണ് കണ്ടിരുന്നത്. അമേരിക്കൻ കുറ്റാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പിടിയിലായ ആളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. എല്ലാ വിധത്തിലുള്ള പോൺ സൈറ്റുകളും സൗദിയിൽ നിരോധിച്ചതാണ്. എന്നാൽ ചില സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് മറ്റൊരു രാജ്യത്തെന്ന രീതിയിലാണ് സൗദിയിൽ പലരും അശ്ലീല സൈറ്റുകൾ തുറക്കുന്നത്. അഞ്ചുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ശിക്ഷാ കാലാവധി
ജിദ്ദ: നീലചലച്ചിത്രം കാണുന്നതിന് സൗദി അറേബ്യയിൽ നിരോധനമുണ്ട്. അപ്പോഴ് അത് സ്ഥിരമായി ചെയ്താലോ? ഇതെല്ലാം ആരും അറിയുന്നില്ലെന്ന് കരുതി നീലചലച്ചിത്രം കണ്ടയാൾ പൊലീസിന്റെ പിടിയിലുമായി. വിലക്ക് മറികടന്ന് രഹസ്യമായി അശ്ലീല സൈറ്റുകൾ നിരന്തരം കണ്ടിരുന്ന ഇന്ത്യക്കാരനെയാണ് സൗദി പൊലിസ് അറസ്റ്റ് ചെയ്തത്.
ഫേസ്‌ബുക്ക് ഐഡി ഉപയോഗിച്ച് വിവിധ സോഫ്റ്റ് വെയറുകളും സഹായത്തോടെയാണ് ഇയാൾ സ്ഥിരമായി വെബ്‌സൈറ്റുകൾ സന്ദർശിച്ചിരുന്നത്. ബാലപീഡനം ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് ഇയാൾ കണ്ടിരുന്നതെന്ന് പൊലീസ് പറയുന്നു. ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്താണ് കണ്ടിരുന്നത്. അമേരിക്കൻ കുറ്റാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പിടിയിലായ ആളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
എല്ലാ വിധത്തിലുള്ള പോൺ സൈറ്റുകളും സൗദിയിൽ നിരോധിച്ചതാണ്. എന്നാൽ ചില സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് മറ്റൊരു രാജ്യത്തെന്ന രീതിയിലാണ് സൗദിയിൽ പലരും അശ്ലീല സൈറ്റുകൾ തുറക്കുന്നത്. അഞ്ചുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇയാളെ നാടുകടത്തും.