ഷിക്കാഗോ: 2015 ജൂലൈ 16 മുതൽ 19 വരെ ഷിക്കാഗോയിൽ നടക്കുന്ന മലയാളി അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ 19 മത് നാഷണൽ കോൺഫറൻസിന്റെ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ഷിക്കാഗോയിലെ ഷില്ലർ പാർക്കിലുള്ള ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലിയിൽ വച്ച് നടത്തപ്പെട്ടു. നാഷണൽ, ലോക്കൽ കമ്മറ്റികളുടെയും നിരവധി വിശ്വാസികളുടെയും സാന്നിദ്ധ്യത്തിൽ ബ്രദർ ജോണി വർഗീസിൽ നിന്നും രജിസ്‌ട്രേഷൻ ഫോം സ്വീകരിച്ച് നാഷണൽ കൺവീനർ പാസ്റ്റർ ജോർജ്ജ് കെ സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്തു. മറ്റ് പലരുടെയും സാമ്പത്തിക സഹകരണങ്ങളും അന്ന് ലഭ്യമാകുകയുണ്ടായി.

നാഷണൽ സെക്രട്ടറി ഫിലിപ്പ് ദാനിയേൽ, ട്രഷറർ സാബു യോഹന്നാൻ, യൂത്ത് കോർഡിനേറ്റർ ആശിഷ് ജേക്കബ്ബ്, ലോക്കൽ സെക്രട്ടറി രാജൻ എബ്രഹാം, ചിൽഡ്രൻസ് മിനിസ്ട്രി കോർഡിനേറ്റർ റീന രാജൻ, പബ്ലിക്ക് റിലേഷൻ കോർഡിനേറ്റർ സാബു മത്തായി എന്നിവർ ഇതുവരെയുള്ള പുരോഗതികളെ വിലയിരുത്തുകയും തുടർന്നജൽ്പ പ്രവർത്തനങ്ങളെ വിശദീകരിക്കുകയും ചെയ്തു. ഷിക്കാഗോ പട്ടണത്തിന്റെ ചുറ്റുപാടുമുള്ള വിവിധ സഭകളുടെ പ്രതിനിധികളും ശുശ്രൂഷകരുമായ പാസ്റ്റർ ജോസഫ് കെ ജോസഫ്, വില്ലി എബ്രഹാം, ജോർജ്ജ് തോമസ്, സണ്ണി മാത്യു, വൈ യോഹന്നാൻ, ബ്രദർ ജോൺ മത്തായി, ബ്രദർ വർഗീസ് ചാക്കോ എന്നിവർ ആശംസകൾ അറിയിക്കുകയും ബ്രദർ യോഹന്നാൻ മാത്യുവിന്റെ പ്രാർത്ഥനയോടും പാസ്റ്റർ ജോർജ്ജ് സ്റ്റീഫൻസിന്റെ കൃതജ്ഞതയോടും ആശീർവാദത്തോടും കൂടെ യോഗം പര്യവസാനിക്കുകയും ചെയ്തു.

ഷിക്കാഗോ നഗരത്തിന്റെ പ്രാന്തപ്രദേശമായ ലംബാടിലുള്ള വെസ്റ്റിൻ ഹോട്ടൽ അമേരിക്കയിലും കാനഡായിലുമുള്ള ദൈവവിശ്വാസികളുടെ സംഗമവേദിയായി തയ്യാറാക്കപ്പെടുന്നു. വിശാലമായ താമസസൗകര്യം, വിപുലമായ പരിപാടികൾ, വിവിധയിനം ഭക്ഷണം, കാര്യക്ഷമമായ യാത്രാസൗകര്യങ്ങൾ എന്നിവയുടെ ക്രമീകരണങ്ങൾ പ്രഗത്ഭരും നിശ്ചയദാർഢ്യരുമായ ലോക്കൽ, നാഷണൽ കമ്മിറ്റിയും നിരവധി സേവന തൽപരരുമായവരാൽ തയ്യാറാക്കപ്പെടുന്നു. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക. www.agifna2015.com. പബ്ലിസിറ്റി കോർഡിനേറ്റർ സാബു മത്തായി അറിയിച്ചതാണിത്