ലെസോത്തോ: മസേറുവിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തയുടെ ആഭിമുഖ്യത്തിൽ ഇന്ത്യാ- ബസോത്തോ ഡേ ആഘോഷിക്കുകയുണ്ടായി. ബാന്റ് മേളത്തോടുകൂടി അതിഥികളെ സമ്മേളന നഗരിയിലേക്ക് സ്വീകരിച്ച് ആനയിച്ചു. ഇന്ത്യയുടെയും ബസോത്തയുടെയും ദേശീയ ഗാനത്തോടു കൂടി ആരംഭിച്ച യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോര സ്വാഗതം ആശംസിക്കുകയുണ്ടായി.

കൾച്ചർ ആൻഡ് ടൂറിസം മിനിസ്റ്റർ Mamotsie Motsie സമ്മേളനം ഉദ്ഘാടനം ചെയ്തു. മിനിസ്റ്റർ ഓഫ് ടൂറിസം ആൻഡ് കൾചർ, മിനിസ്റ്റർ ഓഫ് ഫോറിൻ അഫയേഴ്സ്, അസോസിയേഷൻ പ്രസിഡന്റ് ഹോണറ്റി കൗൺസിൽ എന്നിവർ ചേർന്ന്. നിലവിളക്ക് കൊളുത്തി കൾചറൽ പ്രോഗ്രാമിനു തുടക്കമായി. തുടർന്ന് വർണശബളമായ നിരവധി ഇന്ത്യയുടെയും ലെതോത്തോയുടെയും കൾചറൽ പ്രോഗ്രാം നടക്കുകയുണ്ടായി.

പ്രൊഫഷണൽ ഇന്ത്യൻ ഡാൻസ് ട്രൂപ്പായ ജാൻകർ സ്‌കൂളിന്റെ നൃത്ത പരിപാടി സമ്മേളനത്തെ പ്രകട ഗംഭീരമാക്കി തീർത്തു. സെക്രട്ടറി ഷൈലേന്തിര കമലിന്റെ കൃതജ്ഞതയോടുകൂടി പരിപാടികൾ സമാപിച്ചു. ജോഫൻ കലാവാടക്കൻ Master of ceremony ആയിരുന്നു.