കുവൈത്ത് സിറ്റി : പ്രഥമ ഇന്ത്യൻ ഫിസിക്കൽ തെറാപ്പിസ്‌ററ് ഫോറം -കുവൈറ്റ് കേരള ചാപ്റ്റർ യോഗം ജാബ്രിയ കുവൈത്ത് മെഡിക്കൽ അസോസിയേഷൻ (KMA )ഹാളിൽ വെച്ച് നടന്നു. കേരളത്തിലെ വിവധ ഭാഗങ്ങളിൽ നിന്നുമുള്ള ഫിസിയോതെറാപ്പിസ്റ്റുകൾ പങ്കെടുത്തു. മാനുൽ തെറാപ്പി ചികിത്സാരീതിയെ കുറിച്ച് ഡോ: ഹിബ ടുല്ലാ ഇബ്രാഹിം ക്ലാസ്സെടുത്തു.

അംഗങ്ങൾക്ക് വേണ്ടി ഫിസിയോതെറാപ്പി മേഖലയിലെ നൂതനമായ അന്തർ ദേശിയ ചികിത്സാ രീതികൾ പരിചയപ്പെടുത്തുവാൻ ഉതകുന്ന പഠന ക്ലാസുകളും അതോടപ്പം ഉന്നതനിലവാരത്തിൽ സാധാരണക്കാർക്കും ഗുണകരമാകുന്ന മെഡിക്കൽ ക്യാമ്പുകളും അസോസിയേഷൻ സംഘടിപ്പിക്കും .സംഘത്തിന്റെ ഭാവി പാരിപാടികൾ ക്രോഡീകരിക്കുന്നതിന് വേണ്ടി മുതിർന്ന അംഗങ്ങൾ ഉൾപ്പെട്ട കോർ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

2017 - ൽ ചെറിയ രീതിയിൽ സോഷ്യൽ മീഡിയയിൽ തുടക്കം കുറിച്ച അസോസിയേഷനിൽ ഇന്ന് നൂറിലേറെ അംഗങ്ങളുണ്ട്.പ്രകൃതി ദുരുന്തത്തിൽ സകലതും നഷ്ടപ്പെട്ട കേരളത്തിലെ പ്രിയപ്പെട്ടവർക്ക് വേണ്ടി കേരള സോഷ്യൽ സർവീസ് മിഷനുമായി സഹകരിച്ച് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇന്ത്യൻ അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ് - കുവൈത്ത് ചാപ്റ്ററും സജീവമായിരുന്നു.

പരിപാടികൾക്കു രഞ്ജിത്ത്,ലിൻസെ,മുഹമ്മദ് അലി,ജോൺ മച്ച ,അജിത് കുര്യൻ ,അർഷാദ് ,റോഷിത് ,ജോബിൻ ജോസഫ് , റോബിൻ ,ജോബി ടോം,അലെൻ,ഹാപ്പി അമൽ,ലിനോജ്,എൽവിസ് ,നെൽസൺ,ശ്യാം,ആശ അജി,സുനിത,മേഴ്സി,റീനി മാത്യു എന്നിവർ നേതൃത്വം നൽകി.