സ്ലൈഗോ: ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിലുള്ള സ്വാതന്ത്ര ദിനാഘോഷങ്ങൾ 15 ശനിയാഴ്ച രാവിലെ 9:15 ന് സ്ലൈഗോ റോവേഴ്‌സ് ഫുഡ്‌ബോൾ ക്ലബ്ബ് മൈതാനത്ത് നടത്തപ്പെടുമെന്ന് പി.ആർ.ഒ ബെബിൻ ബേബി അറിയിച്ചു. മുൻ മന്ത്രിയും സ്ലൈഗോയിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ ജോൺ പെറിയാണ് ചടങ്ങിലെ മുഖ്യാതിഥി.