- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലെസോത്തോ ഇന്ത്യൻ അസോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റ്; മസേറു പട്ടേൽ ടീം വിജയികൾ
സൗത്താഫ്രിക്ക: ലെസോത്തോയിൽ ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന നാഷണൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ ലെറി ബേ എയർപോർട്ട് ഗ്രൗണ്ടിൽ വച്ച് നടത്തി. പതിനാറ് ടീമുകളിൽ നിന്നും ഫൈനലിൽ എത്തിയ ലെറിബേ സ്റ്റാർസും മസേറ്റു പട്ടേൽ ടീമും തമ്മിൽ തന്നെ വാശിയേറിയ മത്സരത്തിൽ മസേറു പട്ടേൽ ടീം വിജയികളായി. ലൂസേഴ്‌സ് ഫൈനൽ മത്സരത്തിൽ ഡിനാറെ ക്ലബും ബെൽസും തമ്മിൽ നടന്ന മത്സരത്തിൽ ഡിനാറെ ക്ലബ് വിജയികളായി. ഒന്നാം സ്ഥാനം ലഭിച്ച മനേറു പട്ടേൽ ക്ലബിന് ജസ്റ്റിസ് മിനിസ്റ്റർ ഡോ മഹാഡി പമോട്ട്‌സേ ട്രോഫി നല്കി. 5,555 രൂപയുടെ ക്യാഷ് പ്രൈസ് ഹോണററി കൗൺസിലർ മന്മോഹൻ ബക്കയും മെഡലുകളും വിതരണം ചെയ്തു. രണ്ടാം സ്ഥാനം ലഭിച്ച ലെറിബേ സ്റ്റാർസ് ക്ലബിന്റെ ട്രോഫിയും മെഡലുകളും ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിങ്കു എബ്രഹാം കോര നല്കി. ക്യാഷ് പ്രൈസ് 3,333 രൂപ മിനിസ്റ്റർ ഓഫ് ടൂറിസം ആൻഡ് കൾച്ചറൽ സെക്രട്ടറി മെലോമിറ്ര നല്കി. ലൂസേഴ്‌സ് ഫൈനൽ വിജയകളായ ഡിനാറെ ക്ലബിന്റെ ട്രോഫി അസോസിയേഷൻ വൈസ് പ്രസിഡന്റ് അഷ്‌റഫ് പട്ടേലും, ക്യാഷ് പ്രൈസ് അസോസിയേഷൻ ട്രഷ
സൗത്താഫ്രിക്ക: ലെസോത്തോയിൽ ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന നാഷണൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ ലെറി ബേ എയർപോർട്ട് ഗ്രൗണ്ടിൽ വച്ച് നടത്തി. പതിനാറ് ടീമുകളിൽ നിന്നും ഫൈനലിൽ എത്തിയ ലെറിബേ സ്റ്റാർസും മസേറ്റു പട്ടേൽ ടീമും തമ്മിൽ തന്നെ വാശിയേറിയ മത്സരത്തിൽ മസേറു പട്ടേൽ ടീം വിജയികളായി.
ലൂസേഴ്‌സ് ഫൈനൽ മത്സരത്തിൽ ഡിനാറെ ക്ലബും ബെൽസും തമ്മിൽ നടന്ന മത്സരത്തിൽ ഡിനാറെ ക്ലബ് വിജയികളായി. ഒന്നാം സ്ഥാനം ലഭിച്ച മനേറു പട്ടേൽ ക്ലബിന് ജസ്റ്റിസ് മിനിസ്റ്റർ ഡോ മഹാഡി പമോട്ട്‌സേ ട്രോഫി നല്കി. 5,555 രൂപയുടെ ക്യാഷ് പ്രൈസ് ഹോണററി കൗൺസിലർ മന്മോഹൻ ബക്കയും മെഡലുകളും വിതരണം ചെയ്തു. രണ്ടാം സ്ഥാനം ലഭിച്ച ലെറിബേ സ്റ്റാർസ് ക്ലബിന്റെ ട്രോഫിയും മെഡലുകളും ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിങ്കു എബ്രഹാം കോര നല്കി. ക്യാഷ് പ്രൈസ് 3,333 രൂപ മിനിസ്റ്റർ ഓഫ് ടൂറിസം ആൻഡ് കൾച്ചറൽ സെക്രട്ടറി മെലോമിറ്ര നല്കി. ലൂസേഴ്‌സ് ഫൈനൽ വിജയകളായ ഡിനാറെ ക്ലബിന്റെ ട്രോഫി അസോസിയേഷൻ വൈസ് പ്രസിഡന്റ് അഷ്‌റഫ് പട്ടേലും, ക്യാഷ് പ്രൈസ് അസോസിയേഷൻ ട്രഷറൽ വിജയകുമാർ ഭാസ്‌ക്കർ നല്കി.
മാൻ ഓഫ് ദി സീരിസ് , മാൻ ഓഫ് ദി മാച്ച് ബെസ്റ്റ് ബാറ്റമാൻ, ബെസ്റ്റ് ബൗളർ എന്നിവർക്കും ട്രോഫിയും വിതരണം ചെയ്തു. ചടങ്ങിൽ ലൂക്ക് തട്ടാൻപറമ്പിൽ സ്വാഗതവും ഇഷാം ഡാൻസർ കൃതജ്ഞതയും രേഖപ്പെടുത്തി.