ഇന്ത്യൻ ബയോ ഡൈവേഴ് സിറ്റി കോൺഗ്രസ്സിന്റെ (ഐ .ബി സി ) നാലാമത്തെപതിപ്പിൽ അവതരിപ്പിക്കേണ്ട പ്രബന്ധങ്ങളുടെ സംഗ്രഹങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31 ലേക്ക് നീട്ടി.യൂണിവേഴ്‌സിറ്റികളുടെയും കോളേജുകളുടെയും അവധികൾ കണക്കിലെടുത്ത് പ്രബന്ധ സംഗ്രഹങ്ങൾ അയക്കേണ്ടിയിരുന്നഅവസാന തീയതി ജനുവരി 15 ൽ നിന്നും ജനുവരി 31 ലേക്ക് പുതുക്കി നിശ്ചയിച്ചതായി, കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻസിലെ എമെറിറ്റസ് ശാസ്ത്രജ്ഞനും ഐ.ബി.സി. 2017ന്റെ സെക്രട്ടറി ജനറലുമായ ഡോ. പി.എൻ. കൃഷ്ണൻ അറിയിച്ചു.

രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഇന്ത്യൻ ബയോ ഡൈവേഴ് സിറ്റി കോൺഗ്രസ്സിന്റെ നാലാം പതിപ്പ് പുതുച്ചേരിയിൽ 2017മാർച്ച് 10ന് ആരംഭിക്കും. പോണ്ടിച്ചേരി യൂണിവേഴ് സിറ്റി, ഡിപ്പാർട്ട്് മെന്റ് ഓഫ് സയൻസ് ടെക് നോളജിആൻഡ് എൻവയോൺമെന്റ്, പുതുച്ചേരി ഗവൺമെന്റ്, പുതുച്ചേരി ഫോറസ്റ്റ്് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട് മെന്റ്, നവധാന്യ ന്യൂ ഡൽഹി, പോണ്ടിച്ചേരി സയൻസ് ഫോറം തുടങ്ങിയ സർക്കാർ സംഘടനകളും സർക്കാരിതര സംഘടനകളുമായിസഹകരിച്ചു തിരുവനന്തപുരം സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) നടത്തുന്ന നാല് ദിവസംനീണ്ടു നിൽക്കുന്ന ഐ.ബി.സി. 2017 ന്റെ പ്രധാന വിഷയം കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യവുമാണ് .

സംഗ്രഹിത പ്രഭാഷണങ്ങളും സമ്പൂർണ്ണമായ അവതരണങ്ങളും, പോസ്റ്റർ പ്രദർശനങ്ങളുമടങ്ങുന്ന ഇന്ത്യൻ ബയോഡൈവേഴ് സിറ്റികോൺഗ്രസ് 2017 ലെ മുഖ്യ വിഷയമവതരിപ്പിക്കാൻ വിദഗ്ദ്ധരിൽ നിന്നു മാത്രമേ പ്രഭാഷണങ്ങളും ചർച്ചകളുംക്ഷണിച്ചിട്ടുള്ളൂ. പക്ഷെ മറ്റു വിഷയങ്ങളെ സംബന്ധിച്ച പ്രബന്ധങ്ങൾ എല്ലാവർക്കും അയക്കാം. സമർപ്പിച്ച പ്രബന്ധങ്ങൾഅവതരിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി അനുവദിച്ചരിക്കുന്ന സമയം 10 മിനിറ്റാണ്.

വാചികമായോ പോസ്റ്റർ രൂപത്തിലോ അവതാരകർക്കു പ്രബന്ധം അവതരിപ്പിക്കാമെങ്കിലും, നിരൂപണ കമ്മിറ്റയുടെയും വിഷയത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അവതരണത്തിന്റെ രീതി നിർണ്ണയിക്കുന്നത്. രണ്ടു രൂപത്തിലുള്ളഅവതരണങ്ങളുടെയും സംഗ്രഹങ്ങൾ നേരത്തെ സമർപ്പിക്കേണ്ടതാണ്. ഓരോ വിഷയത്തിലും ഒരു അവതാരകന് ഒരു സംഗ്രഹം മാത്രമേ സമർപ്പിക്കാൻ പറ്റുകയുള്ളു, അദ്ദേഹം കൂട്ടിച്ചേർത്തു. സംഗ്രഹങ്ങൾ 500 വാക്കുകളിൽ കവിയാതെ 2017 ജനുവരി 15ന്മുൻപായി www.indianbiodiversity.co.in എന്ന വെബ്‌സൈറ്റിലേയ്ക്ക് അപ്ലോഡ് ചെയ്യേണ്ടതാണ്.

ചുരുങ്ങിയ ആമുഖവും, പ്രവർത്തനസമ്പ്രദായങ്ങളും പരീക്ഷണഫലങ്ങളും നിർണ്ണയങ്ങളുമടങ്ങുന്നതായിരിക്കണം സംഗ്രഹം.ഓരോ വിഷയത്തിലും മികച്ച അവതാരകനുള്ള അവാർഡ് നൽകും. പോസ്റ്ററുകൾ അവതരിപ്പിക്കുന്നവർ ഇടത്ത് നിന്ന്‌വലത്തോട്ടും മുകളിൽ നിന്നു താഴോട്ടുമായാണ് വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്. സ്പഷ്ടമായ ഗ്രാഫിക്കുകൾ ചിത്രങ്ങളിൽനിറഞ്ഞു നിൽക്കണം; എന്നാൽ തലക്കെട്ടുകൾ ചുരുങ്ങിയതുമായിരിക്കണം. 2017 ഫെബ്രുവരി 15ന് മുൻപായി തന്നെസമ്പൂർണ്ണ രചനയും സമർപ്പിക്കേണ്ടതാണ്. സംഗ്രഹങ്ങളും പ്രബന്ധങ്ങളും biodiversitycongress @gmail. com എന്നഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കാവുന്നതാണ് ഐ.ബി.സി. 2017ൽ ഉൾപ്പെടുത്താവുന്ന പ്രബന്ധനങ്ങളുടെ സംഗ്രഹങ്ങളെക്കുറിച്ച് കൂടുതലറിയാൻwww.indianbiodiversity.co.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

തിരഞ്ഞെടുത്ത സംഗ്രഹങ്ങൾ പുസ്തകത്തിലുൾക്കൊള്ളിക്കാൻ വേണ്ടി 2017 ഫെബ്രുവരി 15നു മുൻപായി തന്നെരചയിതാക്കൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് ഐ.ബി.സി. 2017ന്റെ ഔദ്യോഗിക കാര്യാലയംഅറിയിച്ചു. സ്‌പോട്ട് രജിസ് ട്രേഷനുകൾ സ്വീകരിക്കുന്നതല്ല.