- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
യുഎസ് ക്രിക്കറ്റ് ടീമിലെ ഇന്ത്യൻ വംശജന് അമേരിക്കൻ പൗരത്വം
ലൊസാഞ്ചൽസ് : യുഎസ് നാഷണൽ ക്രിക്കറ്റ് ടീമിൽ അംഗമായ ഇന്ത്യൻ വംശജൻ റ്റിമിൽ കൗശിക് പട്ടേലിന്) അമേരിക്കൻ പൗരത്വം നൽകി ആദരിച്ചു.ലൊസാഞ്ചൽസ് നൂറിൽപ്പരം രാജ്യങ്ങളിൽ നിന്നുള്ള 3,800 കുടിയേറ്റക്കാർക്കാണ് ഏപ്രിൽ 18ന് നടന്ന നാച്ചലെയ്സ് സെറിമണിയിൽ അമേരിക്കൻ പൗരത്വം ലഭിച്ചത്. അമേരിക്കൻ പൗരത്വം ഇല്ലാത്ത കുടിയേറ്റക്കാർക്ക് യുഎസ് ടീമിൽ അനുവദിച്ചിരുന്ന മൂന്ന് കളിക്കാരിൽ ഒരാളായിരുന്നു കൗശിക് പട്ടേൽ. അടുത്ത മാസം ഉഗാണ്ടയിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ പട്ടേൽ യുഎസ് ടീമിൽ അമേരിക്കൻ പൗരൻ എന്ന നിലയിൽ പങ്കെടുക്കും. ഏഴു വർഷം മുൻപ് അമേരിക്കയിലേക്കു കുടിയേറിയ പട്ടേൽ ഇന്ത്യൻ നാഷണൽ ജൂനിയർ ടീമിൽ അംഗമായിരുന്നു.അമേരിക്കയിൽ മെഡിക്കൽ ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന 33 ക്കാരനായ പട്ടേലിന് അമേരിക്കയ്ക്കുവേണ്ടി കളിക്കുവാൻ അവസരം ലഭിച്ചതിൽ തികച്ചും സംതൃപ്തനാണ്. അമേരിക്കയിൽ പോപ്പുലറായി കൊണ്ടിരിക്കുന്ന ക്രിക്കറ്റിൽ നല്ലൊരു ടീമിനെ വാർത്തെടുക്കുന്നതിനു ഇന്ത്യ പാക്കിസ്ഥാൻ രാജ്യങ്ങളിൽ നിന്നും പുതിയ കളിക്കാരെ കൊണ്ടുവരുന്നതിനുള്ള ശ
ലൊസാഞ്ചൽസ് : യുഎസ് നാഷണൽ ക്രിക്കറ്റ് ടീമിൽ അംഗമായ ഇന്ത്യൻ വംശജൻ റ്റിമിൽ കൗശിക് പട്ടേലിന്) അമേരിക്കൻ പൗരത്വം നൽകി ആദരിച്ചു.ലൊസാഞ്ചൽസ് നൂറിൽപ്പരം രാജ്യങ്ങളിൽ നിന്നുള്ള 3,800 കുടിയേറ്റക്കാർക്കാണ് ഏപ്രിൽ 18ന് നടന്ന നാച്ചലെയ്സ് സെറിമണിയിൽ അമേരിക്കൻ പൗരത്വം ലഭിച്ചത്. അമേരിക്കൻ പൗരത്വം ഇല്ലാത്ത കുടിയേറ്റക്കാർക്ക് യുഎസ് ടീമിൽ അനുവദിച്ചിരുന്ന മൂന്ന് കളിക്കാരിൽ ഒരാളായിരുന്നു കൗശിക് പട്ടേൽ. അടുത്ത മാസം ഉഗാണ്ടയിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ പട്ടേൽ യുഎസ് ടീമിൽ അമേരിക്കൻ പൗരൻ എന്ന നിലയിൽ പങ്കെടുക്കും.
ഏഴു വർഷം മുൻപ് അമേരിക്കയിലേക്കു കുടിയേറിയ പട്ടേൽ ഇന്ത്യൻ നാഷണൽ ജൂനിയർ ടീമിൽ അംഗമായിരുന്നു.അമേരിക്കയിൽ മെഡിക്കൽ ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന 33 ക്കാരനായ പട്ടേലിന് അമേരിക്കയ്ക്കുവേണ്ടി കളിക്കുവാൻ അവസരം ലഭിച്ചതിൽ തികച്ചും സംതൃപ്തനാണ്. അമേരിക്കയിൽ പോപ്പുലറായി കൊണ്ടിരിക്കുന്ന ക്രിക്കറ്റിൽ നല്ലൊരു ടീമിനെ വാർത്തെടുക്കുന്നതിനു ഇന്ത്യ പാക്കിസ്ഥാൻ രാജ്യങ്ങളിൽ നിന്നും പുതിയ കളിക്കാരെ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് അധികൃതർ