ടൊറന്റോ: ഇന്ത്യൻ വംശജനായ യുവാവ് വെടിയേറ്റു മരിച്ചു.  കാൽഗരി സിറ്റിയിൽ കാറിനുള്ളിൽ വെടിയേറ്റ് ഗുരുതരമായ പരിക്കുകളോടെയാണ് ഇരുപതുകാരനായ സ്റ്റീവൻ ഷാർദയെ കണ്ടെത്തുന്നത്. സ്റ്റീവനോടൊപ്പം മറ്റൊരാളെ വെടിയേറ്റ് ഗുരുതര പരിക്കുകളോടെ കണ്ടെത്തിയിട്ടുണ്ട്. ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിലെത്തിച്ചുവെങ്കിലും സ്റ്റീവൻ ഷാർദ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം ഒപ്പം വെടിയേറ്റയാളുടെ അവസ്ഥ ഗുരുതരമായി തുടരുകയാണ്.

കാൽഗിരി സിറ്റിയിൽ ഈ വർഷം അരങ്ങേറുന്ന പതിമൂന്നാമത്തെ നരഹത്യയാണ് സ്റ്റീവൻ ഷാർദയുടേതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളേയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. വെടിയേറ്റ രണ്ടാമത്ത ആളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പൊലീസ്. എന്നാൽ സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇയാൾ.

സിറ്റിയുടെ വടക്ക് കിഴക്കൻ മേഖലയിൽ അടുത്ത കാലത്ത് നടന്ന അക്രമങ്ങളുമായി വെടിവയ്പിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരുന്നു. അതേസമയം ഇവരെ വെടിവയ്ക്കുന്നതിലേക്ക് നയിച്ച കാരണങ്ങളെ കാരണങ്ങൾ ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.