- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദമായ ഐശ്വര്യ രൺബിർ ചൂടൻ രംഗങ്ങൾക്ക് കത്രിക വച്ച് സെൻസർബോർഡ്; കരൺ ജോഹർ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ്
കരൺ ജോഹർ ചിത്രം ഏ ദിൽ ഹെ മുഷ്‌കിൽ തുടക്കം മുതൽ ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രമാണ്. ഐശ്വര്യ റായുടെയും രൺബീർ കപുറിന്റെയും ചൂടൻ രംഗങ്ങളായിരുന്നു ചിത്രത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടത്. എന്നാലിപ്പോൾ ഐശ്വര്യയും രൺബീറും ഉൾപ്പെട്ട ഏതാനും പ്രണയരംഗങ്ങൾ സെൻസർ ബോർഡ് നീക്കം ചെയ്തുവെന്നാണ് റിപ്പോർട്ട്. ഈ രംഗങ്ങൾ ചിത്രത്തിലെ കഥാഗതിക്ക് അവിഭാജ്യമാണെന്ന് കരൺ ജോഹർ പറഞ്ഞെങ്കിലും സെൻസർ ബോർഡിന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടായില്ല. ബോർഡ് ആവശ്യപ്പെട്ട രംഗങ്ങൾ ഒഴിവാക്കിയാണ് ചിത്രത്തിന് യു.എ സർട്ടിഫിക്കറ്റ് നൽകിയെന്നുമാണ് റിപ്പോർട്ട്. ഇരുവരുടെയും മൂന്നു ചൂടൻ രംഗങ്ങൾ സെൻസർ ബോർഡ് നീക്കം ചെയ്തു. ട്രെയ്ലറിൽ കാണിക്കുന്ന രംഗങ്ങൾ ഉൾപ്പെടെയാണു നീക്കം ചെയ്തിരിക്കുന്നത്. സെൻസർ ബോർഡിനു വേണ്ടിയുള്ള പ്രദർശനത്തിൽ കരൺ ജോഹറും ഒപ്പമുണ്ടായിരുന്നു. രംഗങ്ങൾ സിനിമയ്ക്ക് അഭിഭാജ്യമാണ് എന്നു പറഞ്ഞിട്ടും ഇവ ഒഴിവാക്കി. 2012 ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദ് ഇയറിനു ശേഷം കരൺ സംവിധാനം ചെയ്യുന്ന ചിത്രം കടിയാണ് ഇത്. മുമ്പ് ചിത്രത്തിലെ ഐശ്വര്യയുടെ ഗ്ല
കരൺ ജോഹർ ചിത്രം ഏ ദിൽ ഹെ മുഷ്‌കിൽ തുടക്കം മുതൽ ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രമാണ്. ഐശ്വര്യ റായുടെയും രൺബീർ കപുറിന്റെയും ചൂടൻ രംഗങ്ങളായിരുന്നു ചിത്രത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടത്.
എന്നാലിപ്പോൾ ഐശ്വര്യയും രൺബീറും ഉൾപ്പെട്ട ഏതാനും പ്രണയരംഗങ്ങൾ സെൻസർ ബോർഡ് നീക്കം ചെയ്തുവെന്നാണ് റിപ്പോർട്ട്. ഈ രംഗങ്ങൾ ചിത്രത്തിലെ കഥാഗതിക്ക് അവിഭാജ്യമാണെന്ന് കരൺ ജോഹർ പറഞ്ഞെങ്കിലും സെൻസർ ബോർഡിന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടായില്ല. ബോർഡ് ആവശ്യപ്പെട്ട രംഗങ്ങൾ ഒഴിവാക്കിയാണ് ചിത്രത്തിന് യു.എ സർട്ടിഫിക്കറ്റ് നൽകിയെന്നുമാണ് റിപ്പോർട്ട്.
ഇരുവരുടെയും മൂന്നു ചൂടൻ രംഗങ്ങൾ സെൻസർ ബോർഡ് നീക്കം ചെയ്തു. ട്രെയ്ലറിൽ കാണിക്കുന്ന രംഗങ്ങൾ ഉൾപ്പെടെയാണു നീക്കം ചെയ്തിരിക്കുന്നത്. സെൻസർ ബോർഡിനു വേണ്ടിയുള്ള പ്രദർശനത്തിൽ കരൺ ജോഹറും ഒപ്പമുണ്ടായിരുന്നു. രംഗങ്ങൾ സിനിമയ്ക്ക് അഭിഭാജ്യമാണ് എന്നു പറഞ്ഞിട്ടും ഇവ ഒഴിവാക്കി. 2012 ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദ് ഇയറിനു ശേഷം കരൺ സംവിധാനം ചെയ്യുന്ന ചിത്രം കടിയാണ് ഇത്.
മുമ്പ് ചിത്രത്തിലെ ഐശ്വര്യയുടെ ഗ്ലാമർ രംഗങ്ങളിൽ അമിതാഭ് ബച്ചൻ അസംതൃപ്തനാണെന്നു വാർത്ത ഉണ്ടായിരുന്നു. തന്റെ മരുമകൾ അഭിനയിക്കുന്നതിലല്ല മരുമകളുടെ ഗ്ലാമർ രംഗങ്ങളിലാണു ബിഗ് ബിക്ക് എതിർപ്പ് എന്നാണു ബോളിവുഡ് വൃത്തങ്ങൾ പറയുന്നത്. ചിത്രത്തിൽ ഷാരുഖ് ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. പ്രണയത്തിനു പ്രാധാന്യം നൽകി കൊണ്ട് എടുത്ത ചിത്രത്തിൽ രൺബീർ കപൂർ, ഐശ്വര്യ റായ് ഫവദ് ഖാൻ, അനുഷ്‌ക ശർമ്മ എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഒക്ടോബർ 28 ന് തിയേറ്ററിൽ എത്തും.