ഷിക്കാഗോ: ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 14-നു വെള്ളിയാഴ്ച വൈകിട്ട് 6.30-നു റോളിങ് മെഡോസിലുള്ള (Near 2904 Golf Road) മെഡോസ് കൺവൻഷൻ സെന്ററിൽ (2950 Golf Road, Rolling Medows, IL) വച്ചു നടത്തപ്പെടുന്നതാണെന്ന് ചെയർമാൻ ഗ്ലാഡ്സൺ വർഗീസ്, ജനറൽ കൺവീനർ കീർത്തി കുമാർ, കൺവീനർ ആന്റോ കവലയ്ക്കൽ എന്നിവർ അറിയിച്ചു.

അഭിവന്ദ്യ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് പ്രാർത്ഥിച്ച് ക്രിസ്തുമസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥികളായി ഇല്ലിനോയ്സിലെ പുതിയ ഗവർണർ ജെ.ബി. പ്രിറ്റ്സ്‌കർ, യു.എസ് കോൺഗ്രസ് മാൻ രാജാ കൃഷ്ണമൂർത്തി, കോൺസൽ ജനറൽ നീതാ ഭൂഷൺ, കോൺഗ്രസ് മാൻ ബ്രെഡ് ഷിൻഡർ, മറ്റ് സ്റ്റേറ്റ് സെനറ്റർമാർ, മേയർമാർ എന്നിവർ പങ്കെടുക്കും. വിവിധ ക്രൈസ്തവ വിഭാഗങ്ങൾ നടത്തുന്ന കരോൾ സർവീസ്, ഡാൻസ്, സ്‌കിറ്റ് എന്നിവയുണ്ടായിരിക്കും. ക്രിസ്തുമസ് ഡിന്നറും ഈവർഷം ഒരുക്കിയിട്ടുണ്ട്.

ഈവർഷം ആദ്യമായാണ് ഇന്ത്യൻ ക്രിസ്ത്യാനികളുടെ കൂട്ടായുള്ള ക്രിസ്തുമസ് ആഘോഷങ്ങൾ നടക്കുന്നത്. ആഘോഷങ്ങളിലേക്ക് സഭാ വ്യത്യാസമില്ലാതെ എല്ലാ മലയാളികളുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഏതെങ്കിലും ക്രിസ്തുമസ് പരിപാടികളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ gladsonvarghese@sbcglobal.net-ൽ ബന്ധപ്പെടുക