- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ക്രൈസ്തവ പീഡനങ്ങൾക്കെതിരേ സഭകൾ ഒന്നായി പ്രതികരിക്കുന്നു
ന്യൂയോർക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രൈസ്തവർക്കുനേരേ നടക്കുന്ന കിരാതപീഡനങ്ങളെ, ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ ക്രിസ്ത്യൻ ഫോറം ശക്തമായി അപലപിച്ചു. വിശ്വാസത്തിന്റെ പേരിൽ നടമാടുന്ന വംശഹത്യകളും പീഡനങ്ങളുംമൂലം ലക്ഷക്കണക്കിനു ക്രൈസ്തവർ പലായനത്തിലാണ്. ലക്ഷക്കണക്കിനു കുട്ടികളും, സ്ത്രീകളും, വയോധികരു
ന്യൂയോർക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രൈസ്തവർക്കുനേരേ നടക്കുന്ന കിരാതപീഡനങ്ങളെ, ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ ക്രിസ്ത്യൻ ഫോറം ശക്തമായി അപലപിച്ചു. വിശ്വാസത്തിന്റെ പേരിൽ നടമാടുന്ന വംശഹത്യകളും പീഡനങ്ങളുംമൂലം ലക്ഷക്കണക്കിനു ക്രൈസ്തവർ പലായനത്തിലാണ്. ലക്ഷക്കണക്കിനു കുട്ടികളും, സ്ത്രീകളും, വയോധികരും ക്രിസ്തുവിശ്വാസത്തിന്റെ പേരിൽ ആട്ടിപ്പായിക്കപ്പെടുന്നത് സമൂഹം നോക്കി നിൽക്കുകയാണ്. ഈ ക്രൂരതയ്‌ക്കെതിരേ പ്രസ്താവനകൾ ഇറക്കുക മാത്രമാണ് അന്തർദേശീയ സംഘടനകൾ ചെയ്തുവരുന്നത്. സങ്കുചിത ചിന്തകളും, പാഴായ അധരവ്യായാമവുമല്ല, ശക്തമായ ഇടപെടലുകളാണ് ഉണ്ടാവേണ്ടതെന്ന് മലങ്കര ഓർത്തഡോക്‌സ് നോർത്ത്- ഈസ്റ്റ് അമേരിക്കൻ മെത്രാപ്പൊലീത്ത സഖറിയാസ് മാർ നിക്കളാവോസ് പ്രസ്താവിച്ചു.
എല്ലാ ക്രൈസ്തവ സഭകളേയും, സമാന ചിന്താഗതിയുള്ള സമൂഹങ്ങളേയും ഏകോപിപ്പിച്ച് ശക്തമായ മുന്നണി ഉണ്ടാകേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് മാർത്തോമാ സഭയുടെ അമേരിക്കൻ ഭദ്രാസന എപ്പിസ്‌കോപ്പ ഗീവർഗീസ് മാർ തിയഡോഷ്യസ് പ്രസ്താവിച്ചു. മദ്ധ്യപൂർവ്വ ഏഷ്യയിലേയും, പ്രത്യേകിച്ച് പാക്കിസ്ഥാനിലേയും, ഇന്ത്യയിലേയും ക്രിസ്ത്യാനികൾ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങൾ അമേരിക്കൻ സമൂഹം ആശങ്കയോടെയാണ് വീക്ഷിക്കുന്നതെന്ന് എപ്പിസ്‌കോപ്പൽ സഭയുടെ ഓറിഗൺ ബിഷപ്പായിരുന്ന ജോൺസി ഇട്ടി പറഞ്ഞു. അമേരിക്കൻ മുഖ്യധാരയിൽ ചലനങ്ങൾ ഉണ്ടാക്കാൻപറ്റും വിധം ഇടപെടലുകൾ ഉണ്ടാകണമെന്ന് പാസ്റ്റർ ഇട്ടി ഏബ്രഹാം, പാസ്റ്റർ വിൽസൺ ജോസ് എന്നിവർ പറഞ്ഞു. അതിനായി വിവിധ സമൂഹങ്ങളെ കോർത്തിണക്കി മുന്നോട്ടു പോകുവാൻ ജോർജ് ഏബ്രഹാമിനെ യോഗം ചുമതലപ്പെടുത്തി.
ന്യൂയോർക്കിലെ മട്ടൻ ടൗണിലുള്ള മലങ്കര ഓർത്തഡോക്‌സ് സഭയുടെ ആസ്ഥാനത്തു ചേർന്ന യോഗത്തിൽ വിവിധ സഭകളെ പ്രതിനിധീകരിച്ച് വൈദീകരും, അവൈദീക നേതാക്കളും എത്തിയിരുന്നു. ഫാ. ജോൺ തോമസ്, ഫാ. തോമസ് പോൾ, ഫാ. ബിനോയ് തോമസ്, വി എം. ചാക്കോ, റോയി എണ്ണശേരിൽ എന്നിവർ പ്രസംഗിച്ചു. സഖറിയാസ് മാർ നിക്കളാവോസ് മെത്രാപ്പൊലീത്ത (മലങ്കര ഓർത്തഡോക്‌സ് സഭ), ഗീവർഗീസ് മാർ തിയഡോഷ്യസ് (മാർത്തോമാ സഭ), ബിഷപ്പ് ഡോ. ജോൺസി ഇട്ടി (എപ്പിസ്‌കോപ്പൽ സഭ) എന്നിവർ രക്ഷാധികാരികളും, റവ. ഇട്ടി ഏബ്രഹാം, റവ. വിൽസൺ ജോസ് (പെന്തക്കോസ്തൽ സഭ), ഫാ. ബിനോയ് തോമസ് (മാർത്തോമാ സഭ), ഫാ. ജോൺ തോമസ്, ഫാ. തോമസ് പോൾ (ഓർത്തഡോക്‌സ് സഭ) എന്നിവർ പേട്രൺമാരും, ജോർജ് ഏബ്രഹാം, വി എം. ചാക്കോ (ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ്) എന്നിവരെ ചേർത്ത് പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കപ്പെട്ടു. മറ്റു സഭകളെ കൂട്ടിച്ചേർത്ത് സംഘടന വികസിപ്പിക്കാനും തീരുമാനിച്ചു.
തോമസ് ടി. ഉമ്മൻ (പ്രസിഡന്റ്), കോരസൺ വർഗീസ് (ജനറൽ സെക്രട്ടറി), പി.വി. വർഗീസ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.