വിയന്ന: ഐക്യരാഷ്ട്രസഭയുടെ വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്ന വിയന്ന ഇന്റർനാഷണൽ സെന്ററിന്റെ (വി.ഐ.സി) കീഴിലുള്ള ഇന്ത്യൻ ക്ലബ്ബിന്റെ പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ക്ലബിന്റെ പ്രസിഡന്റായി മീര വെങ്കിടേഷിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി കാശ്യപ് രവി, സെക്രട്ടറിയായി ധീർ സുമിറ്റ്, ജോയിന്റ് സെക്രട്ടറിയായി ജോഷിമോൻ എറണാകേരിൽ, ട്രഷററായി മഹേഷ് സച്‌ദേവും തിരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര ആണോവോർജ ഏജൻസിക്ക് വേണ്ടി റെബ്ബപ്രാഗാദ രാമകൃഷ്ണ, സുനില ഗുപ്ത എന്നിവരെയും, യുണിഡോ പ്രതിനിധികളായി എബ്രഹാം കുരുട്ടുപറമ്പിലും, സാജൻ പട്ടേരിയും, യുണോഡിസി പ്രതിനിധികളായി സിറിൽ മനയാനിപ്പുറത്തും, മാത്യു കുറിഞ്ഞിമലയും നിയമിതരായി. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേയ്ക്കു അമിത മിശ്ര, രാജേഷ് മേഹ്ത, ഷീല ഫിലിപ്പ്, ജെയിംസ് പഴെടത്ത്പറമ്പിൽ എന്നിവരും ഓഡിറ്ററായി ശ്രീനിവാസ് തത്താവർത്തിയും തിരഞ്ഞെടുക്കപ്പെട്ടു.

ഓസ്ട്രിയയിലെ യുണൈറ്റഡ് നേഷൻസ് ഓഫീസിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ കൂട്ടായ്മയായി 2009 ഏപ്രിൽ ഒന്നിനാണ് വി ഐ സി ഇന്ത്യൻ ക്ലബ് സ്ഥാപിതമായത്. അംഗങ്ങളുടെ സാമുഹ്യ, സാംസ്‌കാരിക ഉന്നമനത്തിനും, ബഹുഭാവ സംസ്‌കാരങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാരുടെ സാമൂഹ്യ, ബൗദ്ധിക ജീവിതത്തിനും മുതൽക്കൂട്ടായിത്തീരുന്ന പ്രവർത്തനങ്ങളാണ് ക്ലബ് ലക്ഷ്യമിടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഏകദേശം അയ്യായിരം പേർ ജോലി ചെയ്യുന്ന യു എൻ സമുച്ചയത്തിൽ 250ൽ പരം പേർ ഭാരതീയരും, ഇന്ത്യൻ വംശജരുമാണ്.