- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിലെ പ്രതിസന്ധിക്ക് വിരാമമായി; ബോർഡ് റൂം തുറക്കാൻ സ്‌പോൺസർ അനുമതി നൽകി
കുവൈറ്റ് സിറ്റി: സ്‌പോൺസറും ഭരണ സമിതി അംഗങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിലെ പ്രശ്‌നങ്ങൾക്ക് താത്ക്കാലിക വിരമമായി. ദുർഭരണവും അഴിമതിയും ആരോപിക്കപ്പെട്ടതിനെ തുടർന്ന് സ്‌കൂൾ ഭരണസമിതി റൂം (ബോർഡ് ഓഫ് ട്രസ്റ്റീസ് റൂം) സ്‌പോൺസർ അടച്ചിടുകയായിരുന്നു. കൂടാതെ ഭരണസമിതിയുടെ പ്രവർത്തനം മരവിപ്പിക്കുകയാണെന്ന് സ്‌പോൺസർ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഭരണ സമിതി അംഗങ്ങളും സ്‌പോൺർ ഹസീം അൽ ഈസയും തമ്മിലുണ്ടായ ചർച്ചയിൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയായിരുന്നു. തുടർന്ന് ബോർഡ് റൂം തുറന്നു കൊടുക്കാൻ സ്‌പോൺസർ തയാറായി. ഭരണസമിതിക്കെതിരേ പൊതുജനങ്ങളിൽ നിന്നും ബോർഡിലെ തന്നെ ചില അംഗങ്ങളിൽ നിന്നും വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. തുടർന്നാണ് ഭരണസമിതി പ്രവർത്തനം മരവിപ്പിക്കാൻ സ്‌പോൺസർ തീരുമാനമെടുത്തത്. കുവൈറ്റിൽ നാലു ശാഖകളുള്ള ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിൽ ഏഴായിരത്തോളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഭരണ സമിതി അംഗങ്ങൾ തമ്മിലുള്ള മാത്സര്യം വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കര
കുവൈറ്റ് സിറ്റി: സ്‌പോൺസറും ഭരണ സമിതി അംഗങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിലെ പ്രശ്‌നങ്ങൾക്ക് താത്ക്കാലിക വിരമമായി. ദുർഭരണവും അഴിമതിയും ആരോപിക്കപ്പെട്ടതിനെ തുടർന്ന് സ്‌കൂൾ ഭരണസമിതി റൂം (ബോർഡ് ഓഫ് ട്രസ്റ്റീസ് റൂം) സ്‌പോൺസർ അടച്ചിടുകയായിരുന്നു. കൂടാതെ ഭരണസമിതിയുടെ പ്രവർത്തനം മരവിപ്പിക്കുകയാണെന്ന് സ്‌പോൺസർ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ പിന്നീട് ഭരണ സമിതി അംഗങ്ങളും സ്‌പോൺർ ഹസീം അൽ ഈസയും തമ്മിലുണ്ടായ ചർച്ചയിൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയായിരുന്നു. തുടർന്ന് ബോർഡ് റൂം തുറന്നു കൊടുക്കാൻ സ്‌പോൺസർ തയാറായി.
ഭരണസമിതിക്കെതിരേ പൊതുജനങ്ങളിൽ നിന്നും ബോർഡിലെ തന്നെ ചില അംഗങ്ങളിൽ നിന്നും വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. തുടർന്നാണ് ഭരണസമിതി പ്രവർത്തനം മരവിപ്പിക്കാൻ സ്‌പോൺസർ തീരുമാനമെടുത്തത്. കുവൈറ്റിൽ നാലു ശാഖകളുള്ള ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിൽ ഏഴായിരത്തോളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഭരണ സമിതി അംഗങ്ങൾ തമ്മിലുള്ള മാത്സര്യം വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കരുതെന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.