ഷിക്കാഗോ: ഇന്ത്യൻ കമ്പനികൾ അമേരിക്കയിൽ 18 ബില്യൺ ഡോളറിന്റെനിക്ഷേപം നടത്തിയതിലൂടെ 113000 ആയിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻകഴിഞ്ഞതായി ഷിക്കാഗൊയിൽ നിന്നുള്ള ഡമോക്രാറ്റിക്ക് കോൺഗ്രസ് അംഗവുംഇന്ത്യൻ വംശജനുമായ രാജാ കൃഷ്ണമൂർത്തി വെളിപ്പെടുത്തി.

ഇന്ത്യൻ റൂട്ട്‌സ്, അമേരിക്കൻ സോയിൽ എന്ന ശീർഷകത്തിൽകോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി വാരാന്ത്യം പുറത്തുവിട്ടറിപ്പോർട്ടിലാണ് ഈ വിവരങ്ങ ൾഉ ൾപ്പെടുത്തിയിരിക്കുന്നത്.ഷിക്കാഗോയിൽ മാത്രം 195 മില്യൺഡോളറിന്റെ നിക്ഷേപം നാത്ത, 3800 തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നുംമൂർത്തി പറഞ്ഞു.അമേരിക്ക പുർട്ടെറിക്കൊ, കരീബിയൻ. ഐലന്റ്, യു എസ്‌ടെറിട്ടറി തുടങ്ങിയ സ്ഥലങ്ങളിൽ നൂറിൽപരം കമ്പനികളാണ് വ്യവസായങ്ങൾആരംഭിച്ചിരിക്കുന്നത്.

113423 തൊഴിലാളികളാണ് ഇത്രയും വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്നത്.ഏറ്റവും കൂടുതൽ മൂലധനനിക്ഷേപം നടത്തിയിരിക്കുന്നത് ന്യൂയോർക്കിലാണ്(1.57 ബില്യൺ), ന്യൂജേഴ്‌സി (1.56 ബില്യൺ), മാസ്സചുസെറ്റ്‌സ് (951മില്യൺ), കാലിഫോർണിയ (542 മില്യൺ). കൂടുതൽ കമ്പനികൾ കൂടുതൽനിക്ഷേപം നടത്തുവാൻ സന്നദ്ധരായി മുന്നോട്ട് വരുന്നുണ്ടെന്നും
കൃഷ്ണമൂർത്തി പറഞ്ഞു.