മുംബൈ: ടെലിവിഷൻ സിരീസുകളിൽ ലോകത്ത് ഏറ്റവുമധികം ആരാധകരെ നേടിയ സ്പാനിഷ് ഹെയ്സ്റ്റ് ക്രൈം ഡ്രാമ മണി ഹെയ്സ്റ്റിന്റെ റിലീസ് ദിനത്തിൽ അവധി പ്രഖ്യാപിച്ച് ഇന്ത്യൻ കമ്പനി. ജയപൂർ ആസഥാനമായ 'വെർവെ ലോജിക' എന്ന സോഫ്റ്റ്‌വെയർ കമ്പനിയാണ് 'നെറ്റഫ്‌ളികസ ആൻഡ ചിൽ ഹോളിഡേ' എന്ന പേരിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാർക്ക അന്നേ ദിവസത്തെ ടൈംടേബിളും കമ്പനി പുറത്തിറക്കി.

കോവിഡ 19 മഹാമാരി കാലത്ത ജീവനക്കാരുടെ കഠിനാധ്വാനത്തിന നന്ദി രേഖപ്പെടുത്തിയായിരുന്നു സിഇഒ അഭിഷേക ജെയിനിന്റെ ട്വീറ്റ. 'ഇടയക്ക ഇടവേള എടുക്കുന്നതിൽ ?കുഴപ്പമില്ല' എന്നും ജെയിനിന്റെ ട്വീറ്റിൽ പറയുന്നു. പ്രൊഫസറോടും സംഘത്തിനോടും യാത്രപറയാൻ എല്ലാവരും തയാറായി ഇരിക്കാനും വെർവ ലോജിക പറയുന്നു. അതേസമയം, ജീവനക്കാർക്ക അവധി നൽകികൊണ്ടുള്ള കമ്പനിയുടെ നീക്കത്തെ അഭിനന്ദിച്ച് നെറ്റഫ്‌ളികസ് ഇന്ത്യയും രംഗത്തെത്തി.

നാല് സീസണുകൾ ഇതിനകം പൂർത്തിയാക്കിയ സിരീസിന്റെ അഞ്ചാമത്തേതും അവസാനത്തേതുമായ സീസണിന്റെ ആദ്യഭാഗം സെപ്റ്റംബർ മൂന്നിനും രണ്ടാം ഭാഗം ഡിസംബർ മൂന്നിനുമാണ് റിലീസ് ചെയ്യുക. ബാങ്ക് ഓഫ് സ്‌പെയിൻ കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ ഉദ്യോഗസ്ഥയായ അലീസിയ പ്രൊഫസറെ പിടികൂടുന്ന സീനോടെയാണ് നാലാം സീസൺ അവസാനിക്കുന്നത്. അതിന്റെ തുടർച്ച എന്തായിരിക്കുമെന്ന ആകാംഷയിലാണ് ആരാധകർ.