- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറുമാസം പ്രായമായ കുഞ്ഞിനു വൈദ്യപരിശോധന നടത്തിയില്ല; ഇന്ത്യൻ വംശജരായ ദമ്പതികൾ യുഎസിൽ അറസ്റ്റിൽ: കുട്ടിയുടേയും ഇരട്ട സഹോദരന്റെയും സംരക്ഷണം ഏറ്റെടുത്ത് ശിശുസംരക്ഷണ കേന്ദ്രം
ചെന്നൈ: ആറ് മാസം പ്രായമായ കുഞ്ഞിന് സമയത്ത് വൈദ്യ പരിശോധന നടത്തിയില്ലെന്ന് ആരോപിച്ച് ഇന്ത്യൻ വംശജരായ ദമ്പതികളെ അമേരിക്കയിൽ അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശികളായ പ്രകാശ് സേട്ടു- മാലാ പനീർസെൽവം ദമ്പതികളെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെയും ഇരട്ട സഹോദരന്റെയും സംരക്ഷണം ശിശുസംരക്ഷണ കേന്ദ്രം ഏറ്റെടുത്തു. ദമ്പതികൾ ഇവരുടെ ആറു മാസം പ്രായമുള്ള മകൾ ഹിമിഷയ്ക്കു ഡോക്ടർമാർ നിശ്ചയിച്ച വൈദ്യപരിശോധന നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ദമ്പതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു. കുട്ടിക്ക് ആവശ്യമായ വൈദ്യപരിശോധനകൾ നടത്തിയില്ലെന്നായിരുന്നു ആരോപണം. ഫ്‌ളോറിഡയിലെ ബ്രോവാർഡ് കൗണ്ടിയിലെ ആശുപത്രിയിൽ കുട്ടിയുടെ കൈ നീരുവന്നു വീർത്തതിനെ തുടർന്ന് ചികിത്സയ്ക്കായി ദമ്പതികൾ എത്തിയിരുന്നു. എന്നാൽ കുട്ടിയുടെ ചികിത്സാ ചെലവ് താങ്ങാനാവില്ലെന്നു കാട്ടി ഇവർ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. ഇതിനെ തുടർന്ന് ആദ്യ ആശുപത്രിയിലെ അധികൃതർ ശിശുസംരക്ഷണ കേന്ദ്രത്തെ വിവരം അറിയിക്കുകയായിരുന്നു.
ചെന്നൈ: ആറ് മാസം പ്രായമായ കുഞ്ഞിന് സമയത്ത് വൈദ്യ പരിശോധന നടത്തിയില്ലെന്ന് ആരോപിച്ച് ഇന്ത്യൻ വംശജരായ ദമ്പതികളെ അമേരിക്കയിൽ അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശികളായ പ്രകാശ് സേട്ടു- മാലാ പനീർസെൽവം ദമ്പതികളെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെയും ഇരട്ട സഹോദരന്റെയും സംരക്ഷണം ശിശുസംരക്ഷണ കേന്ദ്രം ഏറ്റെടുത്തു.
ദമ്പതികൾ ഇവരുടെ ആറു മാസം പ്രായമുള്ള മകൾ ഹിമിഷയ്ക്കു ഡോക്ടർമാർ നിശ്ചയിച്ച വൈദ്യപരിശോധന നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ദമ്പതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു. കുട്ടിക്ക് ആവശ്യമായ വൈദ്യപരിശോധനകൾ നടത്തിയില്ലെന്നായിരുന്നു ആരോപണം.
ഫ്‌ളോറിഡയിലെ ബ്രോവാർഡ് കൗണ്ടിയിലെ ആശുപത്രിയിൽ കുട്ടിയുടെ കൈ നീരുവന്നു വീർത്തതിനെ തുടർന്ന് ചികിത്സയ്ക്കായി ദമ്പതികൾ എത്തിയിരുന്നു. എന്നാൽ കുട്ടിയുടെ ചികിത്സാ ചെലവ് താങ്ങാനാവില്ലെന്നു കാട്ടി ഇവർ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. ഇതിനെ തുടർന്ന് ആദ്യ ആശുപത്രിയിലെ അധികൃതർ ശിശുസംരക്ഷണ കേന്ദ്രത്തെ വിവരം അറിയിക്കുകയായിരുന്നു.