- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ലീവ്‌ലെസ് ബ്ലൗസ് ധരിക്കാൻ ആരാണ് അധികാരം കൊടുത്തത്? ഇസ്ലാം മത വിശ്വാസിയുടെ ഭാര്യ ഹിജാബ് ധരിച്ചാൽ മതി; ഭാര്യക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് മതമൗലികവാദികളുടെ വിമർശനം; ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമി പുലിവാലു പിടിച്ചത് ഇങ്ങനെ
കൊൽക്കത്ത: ലക്ഷണമൊത്ത ഒരു ഫാസ്റ്റ് ബൗളറുടെ അഭാവം ഇന്ത്യൻ ടീമിൽ ഇല്ലാതാക്കിയ താരമാണ് മുഹമ്മദ് ഷാമി, തന്റെ വേഗതയും സ്വിങ്ങും കൊണ്ട് നാട്ടിലും വിദേശത്തും ഏത് ബാറ്റ്‌സ്മാനെയും വെള്ളം കുടിപ്പിക്കുന്ന ബൗളറാണ് 26 കാരനായ ഈ ബംഗാൾ താരം. എന്നാൽ കഴിഞ്ഞ ദിവസം തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ ഷമി ഷെയർ ചെയ്ത ഒരു ഫോട്ടോ കാരണം ഇപ്പോൾ സോഷ്യൽ മീഡിയയുടെ വിമർശനങ്ങളുടെ ബൗൺസറുകൾ നേരിട്ടുകൊണ്ടിരിക്കുകയാണ് താരം. ഷമിക്കൊപ്പം ഫോട്ടോയിൽ ഭാര്യയും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇസ്ലാം മത വിശ്വാസിയായ ഷമിയുടെ ഭാര്യ സ്ലീവ്‌ലെസ് ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ വിമർശനത്തിന് കാരണമായിരിക്കുന്നത്. മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ ഹിജാബ് ധരിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ ഷമി തയ്യാറാകണമെന്നാണ് സോഷ്യൽ മീഡിയയിൽ ചില മുസ്ലിം ആക്റ്റിവിസ്റ്റുകളുടെ ആവശ്യം. മുഹമ്മദ് ഷമിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് രംഗത്തെതി. ഷമിക്കെതിരെയുള്ള ഇത്തരം ഫേസ്‌ബുക്ക് കമ്മന്റുകൾ തീർത്തും ദൗർഭാഗ്യകരമാണെന്നാണ് കെയ്ഫിന്റെ അഭിപ്രായം. രാജ്യത്ത് ഇപ്പോൾ ചർച്ച ചെയ്
കൊൽക്കത്ത: ലക്ഷണമൊത്ത ഒരു ഫാസ്റ്റ് ബൗളറുടെ അഭാവം ഇന്ത്യൻ ടീമിൽ ഇല്ലാതാക്കിയ താരമാണ് മുഹമ്മദ് ഷാമി, തന്റെ വേഗതയും സ്വിങ്ങും കൊണ്ട് നാട്ടിലും വിദേശത്തും ഏത് ബാറ്റ്‌സ്മാനെയും വെള്ളം കുടിപ്പിക്കുന്ന ബൗളറാണ് 26 കാരനായ ഈ ബംഗാൾ താരം.
എന്നാൽ കഴിഞ്ഞ ദിവസം തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ ഷമി ഷെയർ ചെയ്ത ഒരു ഫോട്ടോ കാരണം ഇപ്പോൾ സോഷ്യൽ മീഡിയയുടെ വിമർശനങ്ങളുടെ ബൗൺസറുകൾ നേരിട്ടുകൊണ്ടിരിക്കുകയാണ് താരം. ഷമിക്കൊപ്പം ഫോട്ടോയിൽ ഭാര്യയും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇസ്ലാം മത വിശ്വാസിയായ ഷമിയുടെ ഭാര്യ സ്ലീവ്‌ലെസ് ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ വിമർശനത്തിന് കാരണമായിരിക്കുന്നത്.
മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ ഹിജാബ് ധരിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ ഷമി തയ്യാറാകണമെന്നാണ് സോഷ്യൽ മീഡിയയിൽ ചില മുസ്ലിം ആക്റ്റിവിസ്റ്റുകളുടെ ആവശ്യം. മുഹമ്മദ് ഷമിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് രംഗത്തെതി. ഷമിക്കെതിരെയുള്ള ഇത്തരം ഫേസ്‌ബുക്ക് കമ്മന്റുകൾ തീർത്തും ദൗർഭാഗ്യകരമാണെന്നാണ് കെയ്ഫിന്റെ അഭിപ്രായം. രാജ്യത്ത് ഇപ്പോൾ ചർച്ച ചെയ്യാൻ ഇതിലും വലിയ കാര്യങ്ങളുണ്ടെന്നും തൽക്കാലം അതിൽ ശ്രദ്ധിക്കാമെന്നുമായിരുന്നു കൈഫ് ട്വിറ്ററിലൂടെ പ്രതികരിച്ചത്.
.
2005ൽ സമാനമായ അനുഭവമാണ് ടെന്നീസ് താരം സാനിയ മിർസയ്ക്കും ഉണ്ടായത്. 18ാം വയസ്സിൽ ലോകം ശ്രദ്ധിക്കുന്ന താരമായ സാനിയയുടെകോർട്ടിലെ വേഷം മാന്യതയില്ലാത്തതാണെന്നാണ് അന്ന് ഉയർന്ന വിവാദം. തല മുതൽ കാൽ വരെ മറയ്ക്കുന്ന വേഷം ധരിക്കണമെന്നും വിമർശകർ ആവശ്യപ്പെട്ടിരുന്നു.