- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ ക്രിക്കറ്റ് താരം ജയ്ദേവ് ഉനദ്ഘട്ട് വിവാഹിതനായി; വധു അഭിഭാഷകയായ റിന്നി കന്റാരിയ: ഗുജറാത്തിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത് കുടുംബത്തിലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ജയ്ദേവ് ഉനദ്ഘട്ട് വിവാഹിതനായി. അഭിഭാഷകയായ റിന്നി കന്റാരിയ ആണ് വധു. ഫെബ്രുവരി രണ്ടിനാണ് ഇരുവരും വിവാഹിതരായത്. കുടുംബത്തിലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായാണ് വിവാഹം നടന്നത്. ഗുജറാത്തിലെ ആനന്ദിൽ മധുബൻ റിസോർട്ടിലാണ് വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞ വിവരം താരം തന്നെ ട്വിറ്ററിൽ അറിയിച്ചിട്ടുണ്ട്. ഭാര്യയോടൊപ്പമുള്ള ചിത്രവും ഉനദ്ഘട്ട് പങ്കുവച്ചു. 2021 ഫെബ്രുവരി രണ്ടിന് ഞങ്ങൾ വിവാഹിതരായ കാര്യം അറിയിക്കുന്നതിൽ സന്തോഷിക്കുന്നു. കുടുംബവും സുഹൃത്തുക്കളും പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു. 2020 മാർച്ച് 15ന് ഉനദ്ഘട്ടിന്റെ വിവാഹ നിശ്ചയം നടത്തിയിരുന്നു. രഞ്ജി ക്രിക്കറ്റ് കിരീടനേട്ടം, വിവാഹ നിശ്ചയം എന്നിവയ്ക്കു ശേഷം ജീവിതം കൂടുതൽ മികച്ചതായതായി ഉനദ്ഘട്ട് നേരത്തേ പ്രതികരിച്ചിരുന്നു.
നിങ്ങളുടെ സ്നേഹത്തിന് നന്ദിയുണ്ട്. ഒരുമിച്ചുള്ള യാത്രയിൽ എല്ലാവരുടെയും അനുഗ്രഹമുണ്ടാകണം ട്വിറ്ററിലെ കുറിപ്പിൽ ഉനദ്ഘട്ട് ആവശ്യപ്പെട്ടു. വിവാഹച്ചടങ്ങുകളുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തന്റെ വധുവിനെ രക്ഷിതാക്കൾ അന്വേഷിച്ചു കണ്ടെത്തിയതാണെന്ന് താരം വിവാഹ നിശ്ചയത്തിനു ശേഷം പ്രതികരിച്ചിരുന്നു.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമാണു ഉനദ്ഘട്ട്. അടുത്ത സീസണിലേക്കും ഇന്ത്യൻ ബോളറെ രാജസ്ഥാൻ ടീമിൽ നിലനിർത്തിയിട്ടുണ്ട്. ദേശീയ ടീമിൽ വലിയ അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ സജീവ സാന്നിധ്യമാണ്.