- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കോട്ട്ലൻഡിലെ സെന്റ് ആൻഡ്ര്യൂസ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എടുത്ത ഇന്ത്യൻ കോടീശ്വരന്റെ മകളെ നോക്കാൻ 12 ജോലിക്കാരെ വേണം... ഷെഫും ഡ്രൈവറും തുണിയലക്കുകാരിയും കെയർടേക്കറും അടക്കമുള്ളവർക്ക് വേണ്ടി വാടകക്ക് എടുത്തത് കോടികളുടെ ആഡംബര മന്ദിരം; ആ ഇന്ത്യൻ കോടീശ്വരനെ തേടി ബ്രിട്ടീഷ് മാധ്യമങ്ങൾ
സൂറിച്ച്: പഠിക്കുകയാണെങ്കിൽ ഈ ഇന്ത്യൻ കോടീശ്വരന്റെ മകൾ സ്‌കോട്ട്ലൻഡിൽ പഠിക്കുന്നത് പോലെ രാജകീയമായാണ് പഠിക്കേണ്ടത്...ഇവിടുത്തെ ആൻഡ്ര്യൂസ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയിരിക്കുന്ന തന്റെ മകൾക്ക് താമസിക്കുന്നതിനായി ഈ കോടീശ്വരൻ വാടകയ്ക്ക് എടുത്തിരിക്കുന്നത് കോടികളുടെ വിലയുള്ള ആഡംബര മന്ദിരമാണ്. ഇതിന് പുറമെ തന്റെ മകളെ നോക്കാനായി 12 ജോലിക്കാരെ നിയമിക്കാനും ഈ കോടീശ്വരൻ തിരക്കിട്ട ശ്രമം തുടങ്ങിയിട്ടുണ്ട്. മകൾക്കായി ഷെഫിനെയും ഡ്രൈവറെയും തുണിയലക്കുകാരിയെയും കെയർടേക്കറെയും അടക്കമുള്ളവരെ നിയമിക്കുന്നതിനായി ഇദ്ദേഹം നിലവിൽ പരസ്യം നൽകി കാത്തിരിക്കുകയാണ്. ഇത്തരത്തിൽ മകളെ പൊന്ന് പോലെ നോക്കുന്ന ഈ ഇന്ത്യൻ കോടീശ്വരനെ തേടി ബ്രിട്ടീഷ് മാധ്യമങ്ങൾ നിലവിൽ നെട്ടോട്ടമോടുകയാണ്. ലേഡീസ് മെയ്ഡ്, പ്രൈവറ്റ് ഷെഫ്, ബട്ലർ,മൂന്ന് ഫുട്ട്മെൻ, ഹൗസ് മാനേജർ, മൂന്ന് ഹൗസ് കീപ്പർമാർ, ഗാർഡ്നർ എന്നീ തസ്തികകളിലേക്ക് ഏറ്റവും അനുയോജ്യരായവരെ കണ്ടെത്തുന്നതിനായി കോടീശ്വരൻ പോഷ് റിക്രൂട്ട്മെന്റ് ഏജൻസിയായ സിൽവർ സ്വാൻ റിക്രൂട്ട്മെന്റിൽ വരെ പരസ
സൂറിച്ച്: പഠിക്കുകയാണെങ്കിൽ ഈ ഇന്ത്യൻ കോടീശ്വരന്റെ മകൾ സ്‌കോട്ട്ലൻഡിൽ പഠിക്കുന്നത് പോലെ രാജകീയമായാണ് പഠിക്കേണ്ടത്...ഇവിടുത്തെ ആൻഡ്ര്യൂസ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയിരിക്കുന്ന തന്റെ മകൾക്ക് താമസിക്കുന്നതിനായി ഈ കോടീശ്വരൻ വാടകയ്ക്ക് എടുത്തിരിക്കുന്നത് കോടികളുടെ വിലയുള്ള ആഡംബര മന്ദിരമാണ്. ഇതിന് പുറമെ തന്റെ മകളെ നോക്കാനായി 12 ജോലിക്കാരെ നിയമിക്കാനും ഈ കോടീശ്വരൻ തിരക്കിട്ട ശ്രമം തുടങ്ങിയിട്ടുണ്ട്. മകൾക്കായി ഷെഫിനെയും ഡ്രൈവറെയും തുണിയലക്കുകാരിയെയും കെയർടേക്കറെയും അടക്കമുള്ളവരെ നിയമിക്കുന്നതിനായി ഇദ്ദേഹം നിലവിൽ പരസ്യം നൽകി കാത്തിരിക്കുകയാണ്. ഇത്തരത്തിൽ മകളെ പൊന്ന് പോലെ നോക്കുന്ന ഈ ഇന്ത്യൻ കോടീശ്വരനെ തേടി ബ്രിട്ടീഷ് മാധ്യമങ്ങൾ നിലവിൽ നെട്ടോട്ടമോടുകയാണ്.
ലേഡീസ് മെയ്ഡ്, പ്രൈവറ്റ് ഷെഫ്, ബട്ലർ,മൂന്ന് ഫുട്ട്മെൻ, ഹൗസ് മാനേജർ, മൂന്ന് ഹൗസ് കീപ്പർമാർ, ഗാർഡ്നർ എന്നീ തസ്തികകളിലേക്ക് ഏറ്റവും അനുയോജ്യരായവരെ കണ്ടെത്തുന്നതിനായി കോടീശ്വരൻ പോഷ് റിക്രൂട്ട്മെന്റ് ഏജൻസിയായ സിൽവർ സ്വാൻ റിക്രൂട്ട്മെന്റിൽ വരെ പരസ്യം ചെയ്തിട്ടുണ്ട്.മകളുടെ ജോലിക്കാരായ് പ്രവർത്തി പരിചയമുള്ളവരെ വേണമെന്നും ഇവർക്കായി ഏതാണ്ട് 30,000 പൗണ്ട് വർഷത്തിൽ ശമ്പളമായി നൽകുമെന്നുമാണ് സിൽവൻ സ്വാനിൽ കൊടുത്ത പരസ്യത്തിലൂടെ കോടീശ്വരൻ വാഗ്ദാനമേകുന്നത്. എന്നാൽ ഇതിനോട് സിൽവർ സ്വാൻ പ്രതികരിച്ചിട്ടില്ല.
ഈ കോടീശ്വരൻ ഇന്ത്യക്കാരനാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഇയാളുടെ പേര് വിവരങ്ങൾ ഇതുവര പുറത്ത് വന്നിട്ടില്ല. ഇദ്ദേഹത്തിന്റെ മകളുടെ പേര് വിവരങ്ങളും അറിയാൻ സാധിച്ചിട്ടില്ല. ഈ ആഴ്ച നടക്കുന്ന മകളുടെ ഫ്രഷേർസ് വീക്കിനോട് അനുബന്ദിച്ച് തൊഴിലാളികളെ നിയമിക്കാൻ വേണ്ടിയാണ് കുടുംബം ശ്രമിക്കുന്നത്. തുടർന്ന് മകളുടെ കോഴ്സിന്റെ കാലാവധിയായ നാല് വർഷക്കാലം ഇവർക്ക് ഈ ആഡംബര വീട്ടിൽ മകൾക്ക് വേണ്ടി ജോലി ചെയ്ത് കഴിയുകയും ചെയ്യാം. യൂണിവേഴ്സിറ്റിയിൽ നിന്നും മകൾക്ക് വീട്ടിലേക്ക് വരുന്നതിന് വേണ്ടിയുള്ള കാറോടിക്കുന്നതിനാണ് പ്രത്യേകം ഡ്രൈവറെ നിയമിക്കുന്നത്.
ഈ സമ്മറിൽ ജോലിക്കാർക്ക് വേണ്ടി കോടീശ്വരൻ കൊടുത്ത പരസ്യപ്രകാരം വളരെ ഊർജസ്വലതയുള്ളതും സൗന്ദര്യമുള്ളതുമായ മെയ്ഡിനെയാണ് തേടുന്നത്. മറ്റ് ജീവനക്കാരുമായി സമ്പർക്കം പുലർത്തേണ്ടത് മെയ്ഡാണെന്ന് ഈ പരസ്യത്തിൽ നിർദേശമുണ്ട്. തന്റെ മകളെ പഴ്സണൽ ഷോപ്പിങ് വാർഡോബ് മാനേജ്മെന്റ് തുടങ്ങിയ കാര്യങ്ങളിൽ സഹായിക്കൽ മെയ്ഡിന്റെ കർത്തവ്യമാണെന്നും കോടീശ്വരൻ പരസ്യത്തിലൂടെ വ്യക്തമാക്കുന്നു. ബട്ട്ലർ മൊത്തം ടീമിന്റെ മേൽനോട്ടം നിർവഹിക്കുമ്പോൾ ഫൂട്ട്മാന്മാർ ദിവസവും ഭക്ഷണം വിളമ്പേണ്ട ചുമതലക്കാരാണ്.