- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി എഫ് ഡി ഇറ്റലി സ്ഥാപക ദിനാഘോഷവും ഇന്ത്യൻ കൾച്ചറൽ സെന്റർ ഉദ്ഘാടനവും
റോം: സി എഫ് ഡി (കോൺഗ്രസ് ഓഫ് ഫെയിത്ത് ആൻഡ് ഡെമോക്രെസി) യുടെ നാലാമത് സ്ഥാപക ദിനാഘോഷവും, ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും 30ന് റോമിലെ വിയ ഡെൽ ക്യാസലേട്ടോ 538ൽ രാവിലെ 10.30ന് നടക്കും. സി എം ഐ വൈദീകർ രൂപം കൊടുത്ത സെന്റർ ഫോർ ഫെയിത്ത് ആൻഡ് ഡെമോക്രസിയിൽ നിന്നും ആശയംകൊണ്ടാണ് കോൺഗ്രസ് ഓഫ് ഫെയിത്ത് ആൻഡ് ഡെമോക്രസി ഇറ്റലിയി
റോം: സി എഫ് ഡി (കോൺഗ്രസ് ഓഫ് ഫെയിത്ത് ആൻഡ് ഡെമോക്രെസി) യുടെ നാലാമത് സ്ഥാപക ദിനാഘോഷവും, ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും 30ന് റോമിലെ വിയ ഡെൽ ക്യാസലേട്ടോ 538ൽ രാവിലെ 10.30ന് നടക്കും. സി എം ഐ വൈദീകർ രൂപം കൊടുത്ത സെന്റർ ഫോർ ഫെയിത്ത് ആൻഡ് ഡെമോക്രസിയിൽ നിന്നും ആശയംകൊണ്ടാണ് കോൺഗ്രസ് ഓഫ് ഫെയിത്ത് ആൻഡ് ഡെമോക്രസി ഇറ്റലിയിലെ മലയാളി പ്രവാസികളുടെ ഇടയിൽ പ്രവർത്തനം ആരംഭിക്കുന്നത്.
രാവിലെ 10 മുതൽ രജിസട്രേഷനും അംഗത്വം എടുക്കലും നടക്കും. തുടർന്ന് 10.30 ന് വിശുദ്ധ കുർബാന. തുടർന്ന് ബി ആർ ചാക്കോ വണ്ടംകുഴിയിൽ നയിക്കുന്ന ലീഡർഷിപ്പ് സെമിനാറും 12.30ന് സ്‌നേഹ വിരുന്നും ഉണ്ടാകും. ഉച്ചയ്ക്ക് 1.30 ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ പ്രതിഭകളെ ആദരിക്കലും ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനവും തുടർന്ന് കലാപരിപാടികളും നടക്കും. 4.30 ന് പരിപാടികൾ സമാപിക്കും. കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവരും തെരുവുനാടക ട്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവരും ഭാരവാഹികളെ സമീപിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: ഡെന്നി ചെർപ്പണത്ത് 3337204291, 3334434987, അനീഷ് അലക്‌സ് 3663664030, സ്റ്റാലിൻ എ സി 3317897160