- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇന്ത്യൻ കൾച്ചറൾ സൊസൈറ്റി സെൻട്രൽ കമ്മിറ്റിയുടെ സഹ്യദയ സദസ്സ് ഇന്ന്
ഇന്ത്യൻ കൾച്ചറൾ സൊസൈറ്റി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 12 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ദുബൈ അൽ ഖുസൈസിൽ ഉള്ള ക്രസന്റ് ഇംഗ്ലീഷ് സ്‌കൂളിൽ വച്ച് 'സഹ്യദയ സദസ്സ്' സംഘടിപ്പിക്കുന്നു. എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറിമാരായ മൊയ്തീൻ കുട്ടി ഫൈസി , മുഹമ്മദ് ഷാഫി , തമിഴ്‌നാട് സ്റ്റേറ്റ് ജനറൽ സെക്രട്ടറി നിജാം മോയിനുധീൻ തുടങ്ങിയവർക്ക് ക്രസ
ഇന്ത്യൻ കൾച്ചറൾ സൊസൈറ്റി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 12 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ദുബൈ അൽ ഖുസൈസിൽ ഉള്ള ക്രസന്റ് ഇംഗ്ലീഷ് സ്‌കൂളിൽ വച്ച് 'സഹ്യദയ സദസ്സ്' സംഘടിപ്പിക്കുന്നു. എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറിമാരായ മൊയ്തീൻ കുട്ടി ഫൈസി , മുഹമ്മദ് ഷാഫി , തമിഴ്‌നാട് സ്റ്റേറ്റ് ജനറൽ സെക്രട്ടറി നിജാം മോയിനുധീൻ തുടങ്ങിയവർക്ക് ക്രസന്റ് സ്‌കൂളിൽ വച്ച് നടക്കുന്ന സഹ്യദയ സദസ്സിൽ വച്ച് സ്വീകരണം നല്കുന്നു.
സ്വീകരണ സമ്മേളനത്തിൽ വച്ച് യു.എ .ഇ യിലെ വ്യാവസായിക , വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്നു. തുടർന്ന് കേരള , തമിൾ നാട് , കർണാടക ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിലെ പ്രവർത്തകർ അണിയിച്ചൊരുക്കുന്ന കലാപ്രകടനങ്ങളും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് നടക്കുന്ന പ്രവാസി സംഗമം യു എ ഇ യിലെ പ്രവാസികൾക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.
കഴിഞ്ഞ ഒരു വർഷക്കാലമായി യു എ ഇ യിലെ സാംസ്‌കാരിക , സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഖടനയാണ് ഇന്ത്യൻ കൾച്ചറൾ സൊസൈറ്റി സ്വീകരണ സമ്മേളനത്തിന്റെ നടത്തിപ്പിനായി അൻപത് അംഗ സ്വാഗത കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അലിയാർ മധുപ്പുള്ളി അധ്യക്ഷത വഹിച്ചു . നാസ്സർ നന്ധാവരം , നൗഷാദ് തിരുനാവായ , ഫൈസൽ ഇസ്സുധീൻ , റിയാസ് മാഹി തുടങ്ങിയവർ സംബന്ധിച്ചു.