- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ; സെന്റ് ലൂയിസിൽ 28 മുതൽ 30 വരെ
സെന്റ് ലൂയിസ്: വേൾഡ് ഡേ ഓഫ് ഡാൻസിനോടനുബന്ധിച്ചു 28, 29, 30 തീയതികളിൽ ഇന്ത്യൻ ഡാൻസ് ഡ്രാമ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.ക്ലെടൻ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന് അമേരിക്കൻ നാട്യ ഫെസ്റ്റിവൽ ആണ് ആതിഥേയത്വം വഹിക്കുന്നത്. സെന്റ് ലൂയിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂര്യ പെർഫോമിങ്ങ് ആർട്സ് ആണ് അമേരിക്കയിൽ ആദ്യമായി ഇങ്ങനെ ഒരു ഡാൻസ് ഡ്രാമ ഫെസ്റ്റിവൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചത്. രാജ്യത്താകമാനമുള്ള നാടക ട്രൂപ്പുകൾക്കും, ഡാൻസ് ഗ്രൂപ്പുകൾക്കും പങ്കെടുക്കുവാൻ അവസരമൊരുക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ഗുരു പ്രസന്ന കസ്തൂരി പറഞ്ഞു. തുടർച്ചയായി എല്ലാ വർഷവും ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു. ഫെസ്റ്റിവലിനോടനുബന്ധിച്ച് പ്രശസ്ത രണ്ട് ഡാൻസ് അദ്ധ്യാപകരായ ഡോ. രത്നകുമാർ (ഹൂസ്റ്റൺ), ഗുരുസുധ ചന്ദ്രശേഖർ (ഡിട്രോയ്റ്റ്) എന്നിവരെ പ്രത്യേകമായി ആദരിക്കുന്നതിനും കാഷ് അവാർഡും പ്ലാക്കുകളും നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് ഡയറക്ടർ പറഞ്ഞു. മൂന്നു ദിവസം നീണ്
സെന്റ് ലൂയിസ്: വേൾഡ് ഡേ ഓഫ് ഡാൻസിനോടനുബന്ധിച്ചു 28, 29, 30 തീയതികളിൽ ഇന്ത്യൻ ഡാൻസ് ഡ്രാമ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.ക്ലെടൻ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന് അമേരിക്കൻ നാട്യ ഫെസ്റ്റിവൽ ആണ് ആതിഥേയത്വം വഹിക്കുന്നത്.
സെന്റ് ലൂയിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂര്യ പെർഫോമിങ്ങ് ആർട്സ് ആണ് അമേരിക്കയിൽ ആദ്യമായി ഇങ്ങനെ ഒരു ഡാൻസ് ഡ്രാമ ഫെസ്റ്റിവൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചത്. രാജ്യത്താകമാനമുള്ള നാടക ട്രൂപ്പുകൾക്കും, ഡാൻസ് ഗ്രൂപ്പുകൾക്കും പങ്കെടുക്കുവാൻ അവസരമൊരുക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ഗുരു പ്രസന്ന കസ്തൂരി പറഞ്ഞു. തുടർച്ചയായി എല്ലാ വർഷവും ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു.
ഫെസ്റ്റിവലിനോടനുബന്ധിച്ച് പ്രശസ്ത രണ്ട് ഡാൻസ് അദ്ധ്യാപകരായ ഡോ. രത്നകുമാർ (ഹൂസ്റ്റൺ), ഗുരുസുധ ചന്ദ്രശേഖർ (ഡിട്രോയ്റ്റ്) എന്നിവരെ പ്രത്യേകമായി ആദരിക്കുന്നതിനും കാഷ് അവാർഡും പ്ലാക്കുകളും നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് ഡയറക്ടർ പറഞ്ഞു.
മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : www.ntaya.org ൽ നിന്നും ലഭ്യമാണ്.



