മനാമ: ഗുദൈബയിലെ സൈനൽ മാർട്ടിന് സമീപത്തുള്ള താമസസ്ഥലത്ത് ഇന്ത്യക്കാരനെ ദുരൂഹസഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ രാം കുമാർ സുന്ദർ സ്വാമി എന്ന സുന്ദരം നാരായണസ്വാമിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബഹ്‌റിൻ കന്പ്യൂട്ടർ സപ്പോർട്ട് സെന്ററിൽ ചീഫ് എഞ്ചിനീയറായി സേവന മനുഷ്ടിക്കുക യായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹത്തിന്റെ് കുടുംബം നാട്ടിലേക്ക് പോയത്.

മുഖത്ത് ഡ്രില്ലിങ് മെഷീൻ കൊണ്ടുള്ള ഇടിയേറ്റ പാടുണ്ടെങ്കിലും മരണകാരണം ഇത് തന്നെയാണോ എന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണത്തെക്കുറിച്ചുള്ള അന്വേഷണംപുരോഗമിക്കുകയാണ്.