ന്യൂയോർക്ക്: 2001 മുതൽ ന്യൂയോർക്കിൽ താമസിക്കുകയും, അമേരിക്കൻപൗരത്വമുള്ള യുവതിയെ വിവാഹം കഴിക്കുകയും, ന്യൂയോർക്കിൽ ഡലിഉടമസ്ഥനുമായ ഭവേഷ് ബട്ടിനെ നാടുകടത്താൻ ഇമ്മിഗ്രേഷൻ അധികൃതർതയ്യാറെടുക്കുന്നു.

2016 ൽ അമേരിക്കൻ പൗരത്വമുള്ള ജീൻ എഡ് വേഡിനെ വിവാഹം കഴിച്ചബട്ടിന് ആറുമാസം പ്രായമുള്ള ഒരു ആൺ കുഞ്ഞും ഉണ്ട്. ഇരുവരും ഒരുമിച്ചാണ്ഗ്ലാസ് കെ ഡലി എന്ന സ്ഥാപനം നടത്തുന്നത്.

അനധികൃതമായി അമേരിക്കയിൽ എത്തിയ ബട്ട് ഇമ്മിഗ്രേഷൻ സ്റ്റാറ്റസ്മാറ്റുന്നതിന് 2017 ൽ 1130 അപേക്ഷ സമർപ്പിച്ചിരുന്നു. നിയമപരമായിഇവിടെ താമസിക്കുന്നതിനും, സാവകാശം പൗരത്വം ലഭിക്കുന്നതിനുമാണ് ഭട്ട്ശ്രമിച്ചിരുന്നത്. ഈ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന് അഞ്ചു മുതൽ 12മാസം വരെ കാലതാമസം ഉണ്ടാകുമെന്നാണ് യു.എസ്. ഇമ്മിഗ്രേഷൻ സർവ്വീസിന്റെ അറിയിപ്പിൽ പറയുന്നത്. ഇതിനിടയിൽ ജനുവരി 31ന് ഭട്ടിനെ ഇമ്മിഗ്രേഷൻഅധികൃതർ കസ്റ്റഡിയിലെടുത്തു. ഇപ്പോൾ ഇദ്ദേഹം ഐ.സി.ഇ.യുടെകസ്റ്റഡിയിലുണ്ടോ എന്ന് വ്യക്തമല്ല.

2001 ൽ മെക്സിക്കോ അതിർത്തികടുത്താണ് ഭട്ട് അമേരിക്കയിൽഅനധികൃതമായി പ്രവേശിച്ചത്. 2004 ൽ രാജ്യം വിട്ടുപോകുന്നതിനുള്ള ഉത്തരവ്‌നൽകിയിരുന്നു. 1130 അപേക്ഷയിൽ തീരുമാനമാക്കുന്നതാണഅ നാടുകടത്തലിന്കാരണമായി ചൂണ്ടികാണിക്കുന്നത്. ഇമ്മിഗ്രേഷൻ സ്റ്റാറ്റസ്ശരിയാക്കുന്നതിനുള്ള നടപടികൾക്കിടയിൽ ഒരു കുറ്റവാളിയെപോലെയാണ്
ഭർത്താവിനെ കാണുന്നതെന്ന് ഭാര്യ ജീൻ പരാതിപ്പെട്ടു