വാഷിങ്ടൺ: കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അമേരിക്കയിലെ ഇന്ത്യൻ ഡോക്ടരെ ജയിലിൽ അടച്ചു. കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടറായ അരുൺ അഗർവാൾ എന്ന 40കാരനെ പത്ത് മാസത്തെ ജയിൽ ശിക്ഷയ്ക്കാണ് വിധിച്ചത്.

ആശുപത്രിയിലെ പരിശോധനാ സമയത്ത് പെൺകുട്ടികളെ പരിശോധനയുടെ പേരിൽ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒഹായോയിലെ ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ 2013, 2015 കാലയളവിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

പീഡനകേസിൽ പിടിയിലാകുമെന്ന് ഉറപ്പായതോടെ നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇയാളെ നാടു കടത്തും.