ട്രെയിലർ ഇടിച്ച് ഇലക്ട്രിക് ബൈക്ക് യാത്രക്കാർ മരിച്ച സംഭവത്തിൽ ഇന്ത്യൻ ഡ്രൈവർക്ക് 12 ആഴ്്ച്ച ജയിൽ ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. 2018 ൽ ആണ് രണ്ട് ഇലക്ട്രിക് സ്‌കൂട്ടർ യാത്രക്കാർ മരിക്കുകയും മറ്റ് ചിലർ പരുക്കേല്ക്കുകയും ചെയ്ത അപകടം ഉണ്ടായത്.

36 വയസുകാരനായ സഹദേവൻ സെങ്കുത്തവൻ എന്ന യുവാവിനാണ് ജയിൽ ശിക്ഷ ലഭിച്ചത്. കൂടാതെ അഞ്ച് വർഷത്തേക്ക് ഡ്രൈവിങ് നിരോധനവും കോടതി വിധിച്ചിട്ടുണ്ട്. 2026 ഒക്ടോബർ 27 നാണ് സംഭവം. വെസ്റ്റ് കോസ്റ്റ് ഹൈവേയിൽ സഹദേവൻ ഡ്രൈവറായ ട്രെയിലർ ആണ് അപകടത്തിൽ പെട്ടത്.

മൂന്ന് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഇതിൽ രണ്ട് പേർ മരിക്കുകയും ഒരാൾക്ക് പരുക്കേല്ക്കുകയുമായിരുന്നു. ട്രെയിലർ ഇടിച്ചതറിഞ്ഞ സഹദേവൻ തന്നെയാണ് ആംബുലൻസ് വിളിക്കുകയും അവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്.