- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവളുടെ ഓർമയ്ക്കായി ചെറിയൊരുകൂട്ടായ്മയാണ് ഞങ്ങൾ ഉദ്ദേശിച്ചത്; 'ഒരു കാരണവും പറയാതെ ഇന്ത്യൻ ഏംബസി അത് തടഞ്ഞു'; ബഹ്റിനിൽ കത്വ പെൺകുട്ടിയുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച പരിപാടികൾ റദ്ദാക്കിയതിന് പുറമേ വാട്‌സാപ്പ് സന്ദേശങ്ങളും എംബസി നിരീക്ഷിക്കുന്നതായി പരാതി
ബാഹ്‌റൈൻ: കത്വ പെൺകുട്ടിയുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച കൂട്ടായ്മ റദ്ദാക്കാൻ ഇന്ത്യൻ ഏംബസി സമ്മർദ്ദം ചെലുത്തിയതായി ബാഹ്‌റൈനിലെ സാംസ്‌കാരിക സംഘടന ആരോപിച്ചു വ്യാഴാഴ്ചയാണ് കൂട്ടായ്മ സംഘടിപ്പിച്ചിരുന്നത്.മനാമയിലെ കന്നഡ സംഘയിൽ 'പ്രേരണ' എന്ന സാംസ്‌കാരിക സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. ബാഹ്‌റൈൻ കേരള സമാജം തിങ്കലാഴ്ച സംഘടിപ്പിച്ച സമാനമായ പരിപാടിയും ഇതുപോലെ അവസാന നിമിഷം മാറ്റി വച്ചിരുന്നു. എന്നാൽ, പരിപാടി മാറ്റിയതിന്റെ കാരണം വ്യക്്തമാക്കാൻ സംഘാടകർ തയ്യാറായിരുന്നില്ല. കത്വ പെൺകുട്ടിയെ തങ്ങളുടേതായ രീതിയിൽ ആദരിക്കുകയായിരുന്നു ലക്ഷ്യമെന്ന് 'പ്രേരണ'യുടെ പ്രതിനിധി കെ.വി.പങ്കജ്‌നാഭൻ പറഞ്ഞു.' കവിത, ചിത്രരചന എന്നിവയിലൂടെയൊക്കെ ഞങ്ങളുടെ വേദന പ്രകടിപ്പിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം', അദ്ദേഹം പറഞ്ഞു. എന്നാൽ, വ്യാഴാഴ്ച രാവിലെ ഇന്ത്യൻ ഏംബസി പരിപാടി റദ്ദാക്കാൻ ആവശ്യപ്പെട്ടതായി കന്നഡ സംഘ അധികൃതർ അറിയിച്ചു.എന്നാൽ, ഇക്കാര്യം ഏംബസി അധികൃതർ നിഷേധിച്ചു.അത്തരമൊരു ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് ഏംബസി വിശദീകരണം. അതിനി
ബാഹ്‌റൈൻ: കത്വ പെൺകുട്ടിയുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച കൂട്ടായ്മ റദ്ദാക്കാൻ ഇന്ത്യൻ ഏംബസി സമ്മർദ്ദം ചെലുത്തിയതായി ബാഹ്‌റൈനിലെ സാംസ്‌കാരിക സംഘടന ആരോപിച്ചു വ്യാഴാഴ്ചയാണ് കൂട്ടായ്മ സംഘടിപ്പിച്ചിരുന്നത്.മനാമയിലെ കന്നഡ സംഘയിൽ 'പ്രേരണ' എന്ന സാംസ്‌കാരിക സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്.
ബാഹ്‌റൈൻ കേരള സമാജം തിങ്കലാഴ്ച സംഘടിപ്പിച്ച സമാനമായ പരിപാടിയും ഇതുപോലെ അവസാന നിമിഷം മാറ്റി വച്ചിരുന്നു. എന്നാൽ, പരിപാടി മാറ്റിയതിന്റെ കാരണം വ്യക്്തമാക്കാൻ സംഘാടകർ തയ്യാറായിരുന്നില്ല. കത്വ പെൺകുട്ടിയെ തങ്ങളുടേതായ രീതിയിൽ ആദരിക്കുകയായിരുന്നു ലക്ഷ്യമെന്ന് 'പ്രേരണ'യുടെ പ്രതിനിധി കെ.വി.പങ്കജ്‌നാഭൻ പറഞ്ഞു.' കവിത, ചിത്രരചന എന്നിവയിലൂടെയൊക്കെ ഞങ്ങളുടെ വേദന പ്രകടിപ്പിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം', അദ്ദേഹം പറഞ്ഞു. എന്നാൽ, വ്യാഴാഴ്ച രാവിലെ ഇന്ത്യൻ ഏംബസി പരിപാടി റദ്ദാക്കാൻ ആവശ്യപ്പെട്ടതായി കന്നഡ സംഘ അധികൃതർ അറിയിച്ചു.എന്നാൽ, ഇക്കാര്യം ഏംബസി അധികൃതർ നിഷേധിച്ചു.അത്തരമൊരു ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് ഏംബസി വിശദീകരണം.
അതിനിടെ, വാട്‌സാപ്പ് വഴി പ്രചരിക്കുന്ന സന്ദേശങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ തന്നെ ഏംബസിയിലേക്ക് വിളിച്ച് വരുത്തിയതായി ബാഹ്‌റൈൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടരി ബഷീർ അംബലായി ജിഡിഎൻ ഓൺലൈനിനോട് പറഞ്ഞു.വാട്‌സാപ്പിൽ പ്രചരിക്കുന്ന ചില രാഷ്ട്രീയ സന്ദേശങ്ങളെ കുറിച്ച് പരാതി കിട്ടിയെന്നാണ് ഏംബസി ഉദ്യോഗസ്ഥൻ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിന്റെ പേരിൽ ആളുകളെ ഭീഷണിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. തങ്ങൾ ബാഹ്‌റൈനിലെ നിയമങ്ങളൊന്നും ലംഘിക്കുന്നില്ലല്ലോയെന്നാണ് ബഷീർ അംബലായി ചോദിക്കുന്നത്. ഏതായാലും കത്വ സംഭവം അന്താരാഷ്ട്ര മാനങ്ങൾ ആർജ്ജിച്ച സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങളെന്ന കാര്യം വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ബ്രി്ട്ടനിൽ വച്ചാണ് കത്വ സംഭവത്തെ ശക്തമായി അപലപിച്ചത്. ഇത് രാജ്യത്തിനാകെ നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കടപ്പാട്:ജിഡിഎൻ ഓൺലൈൻ