- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ്: ലഭിച്ചത് 2972 പരാതികൾ
ദോഹ: പൊതുജനങ്ങൾക്കായി ഇന്ത്യൻ എംബസി നടത്തിയ ഓപ്പൺ ഹൗസിൽ ലഭിച്ചത് 2972 പരാതികൾ. പരാതികളുമായി എംബസിയെ ബന്ധപ്പെട്ടവർക്ക് അവരുടെ പ്രശ്‌നങ്ങൾ ഖത്തറി അധികൃതരുമായി സംസാരിച്ച് തീർപ്പാക്കാമെന്ന് എംബസി ഉറപ്പു നൽകി. യാത്രാരേഖകളുമായി ബന്ധപ്പെട്ട് നാടുകടത്തൽ കേന്ദ്രത്തിൽകഴിയുന്നവരെ മോചിപ്പിക്കുന്നതിനായി എംബസി കഴിഞ്ഞമാസം 28 എമർജൻസി സർട്ടി
ദോഹ: പൊതുജനങ്ങൾക്കായി ഇന്ത്യൻ എംബസി നടത്തിയ ഓപ്പൺ ഹൗസിൽ ലഭിച്ചത് 2972 പരാതികൾ. പരാതികളുമായി എംബസിയെ ബന്ധപ്പെട്ടവർക്ക് അവരുടെ പ്രശ്‌നങ്ങൾ ഖത്തറി അധികൃതരുമായി സംസാരിച്ച് തീർപ്പാക്കാമെന്ന് എംബസി ഉറപ്പു നൽകി. യാത്രാരേഖകളുമായി ബന്ധപ്പെട്ട് നാടുകടത്തൽ കേന്ദ്രത്തിൽകഴിയുന്നവരെ മോചിപ്പിക്കുന്നതിനായി എംബസി കഴിഞ്ഞമാസം 28 എമർജൻസി സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തതായി എംബസി അറിയിച്ചു.
സെപ്റ്റംബർ മാസം തന്നെ നാടുകടത്തിൽ കേന്ദ്രത്തിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ 64 ഇന്ത്യക്കാരെ എംബസി സഹായിക്കുകയും ചെയ്തു. 2014 ഓഗസ്റ്റ് വരെ 26 മരണങ്ങളാണ് എംബസിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ സെപ്റ്റംബർ മാസം തന്നെ 17 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അങ്ങനെ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 204 മരണങ്ങളാണെന്ന് എംബസി വെളിപ്പെടുത്തി. അംബാസഡർ സജീവ് അറോറ, ഇന്ത്യൻ കമ്യൂണിറ്റി ബനവലെന്റ് ഫോറം പ്രസിഡന്റ് കരീം അബ്ദുള്ള എന്നിവർ ഓപ്പൺ ഹൗസിൽ പങ്കെടുത്തു.
ഖത്തറിലെ സെൻട്രൽ ജയിലുകളിലും നാടുകടത്തൽ കേന്ദ്രങ്ങളിലും കഴിയുന്നവരെ പതിവായി സന്ദർശിച്ച് വിവരങ്ങൾ അന്വേഷിക്കാറുണ്ടെന്നും അവർക്കു വേണ്ട നിയമസഹായം നൽക്കാറുണ്ടെന്നും എംബസി വൃത്തങ്ങൾ വെളിപ്പെടുത്തി. നാട്ടിലേക്ക് പോകാൻ വിമാനടിക്കറ്റില്ലാതെ വിഷമിക്കുന്നവർ, മെഡിക്കൽ സഹായം വേണ്ടവർ തുടങ്ങിയവർക്കെല്ലാം വേണ്ടസമയത്ത് സഹായം എത്തിക്കാൻ എംബസി പരിശ്രമിക്കാറുണ്ടെന്നും അധികൃതർ പറയുന്നു.