- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസാ നടപടികൾ ലഘൂകരിച്ച് കുവൈറ്റ് ഇന്ത്യൻ എംബസി; ടൂറിസം, ബിസിനസ് പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം
കുവൈറ്റ്: ഇന്ത്യയിലേക്കുള്ള യാത്രക്കുള്ള വിസാ നടപടികൾ കുവൈറ്റിലെ ഇന്ത്യൻ എംബസി ലഘൂകരിച്ചു. കുവൈറ്റ് സ്വദേശികൾ, കുവൈറ്റിൽ താമസിക്കുന്ന വിദേശീയർ എന്നിവർക്ക് ഇനി ഇന്ത്യയിലേക്കുള്ള യാത്ര സുഗമമാക്കാനാണ് വിസാ നടപടികൾ ലഘൂകരിച്ചത്. ഇന്ത്യയിലേക്ക് ബിസിനസ്, ടൂറിസം, മെഡിക്കൽ ട്രീറ്റ്‌മെന്റ്, പഠനം തുടങ്ങിയ കാര്യങ്ങൾക്കായി യാത്ര ചെയ്യുന
കുവൈറ്റ്: ഇന്ത്യയിലേക്കുള്ള യാത്രക്കുള്ള വിസാ നടപടികൾ കുവൈറ്റിലെ ഇന്ത്യൻ എംബസി ലഘൂകരിച്ചു. കുവൈറ്റ് സ്വദേശികൾ, കുവൈറ്റിൽ താമസിക്കുന്ന വിദേശീയർ എന്നിവർക്ക് ഇനി ഇന്ത്യയിലേക്കുള്ള യാത്ര സുഗമമാക്കാനാണ് വിസാ നടപടികൾ ലഘൂകരിച്ചത്. ഇന്ത്യയിലേക്ക് ബിസിനസ്, ടൂറിസം, മെഡിക്കൽ ട്രീറ്റ്‌മെന്റ്, പഠനം തുടങ്ങിയ കാര്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ ഗുണം ചെയ്യും. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് വിസാ നടപടികൾ ലഘൂകരിച്ചതെന്നും ഇന്ത്യൻ എംബസി വൃത്തങ്ങൾ സൂചിപ്പിച്ചു.
കഴിഞ്ഞ വർഷം 7,600 വിസകൾ ഇഷ്യൂ ചെയ്തപ്പോൾ ഈ വർഷം ഇതേകാലയളവിൽ 10,000 വിസകളാണ് ഇഷ്യൂ ചെയ്തതെന്ന് എംബസി വ്യക്തമാക്കി. വിസാ നൽകുന്നതിൽ ഒരു വർഷം കൊണ്ട് 30 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. കുവൈറ്റികൾക്കും കുവൈറ്റിൽ താമസിക്കുന്ന വിദേശീയർക്കുമായി അഞ്ചു വർഷത്തേക്കും ഒരു വർഷത്തേക്കുമുള്ള ബിസിനസ് വിസ (മൾട്ടിപ്പിൾ എൻട്രി), ഒരു വർഷത്തെ മെഡിക്കൽ വിസ (മൾട്ടിപ്പിൾ എൻട്രി), ആറു മാസത്തെ ടൂറിസ്റ്റ് വിസ (മൾട്ടിപ്പിൾ എൻട്രി) എന്നിവയാണ് എംബസി ഇഷ്യൂ ചെയ്യുന്നത്.
അവരവരുടെ സൗകര്യമനുസരിച്ച് ബിസിനസ്, ടൂറിസം, മെഡിക്കൽ ട്രീറ്റ്‌മെന്റ് എന്നിവയ്ക്ക് ഈ വിസാ സൗകര്യം പ്രയോജനപ്പെടുത്താം.
ചില സന്ദർഭങ്ങളിൽ ഡിപ്ലോമാറ്റുകൾ, സ്‌പെഷ്യൽ പാസ്‌പോർട്ട് ഉള്ളവർ എന്നിവരിൽ നിന്നും എംബസി നേരിട്ട് വിസാ അപേക്ഷകൾ സ്വീകരിക്കുമെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.