- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവംബർ 14 വരെ നീട്ടിയിരിക്കുന്ന പൊതുമാപ്പ് കാലാവധി നിയമലംഘകരായി കഴിയുന്ന മുഴുവൻ ഇന്ത്യക്കാരും ഉപയോഗിക്കണം; എംബസിയെ ജനങ്ങളിലെത്തിക്കാൻ മാധ്യമപ്രവർത്തകരുടെ സഹായം അനിവാര്യം; അംബാസഡർ അഹമ്മദ് ജാവേദിന് പറയാനുള്ളത്
റിയാദ്: പൊതുമാപ്പ് സമയത്തുൾപ്പെടെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സൗദി അറേബ്യയിലെ ഇന്ത്യക്കാർക്കായി നടപ്പിലാക്കുന്ന സേവനപ്രവർത്തനങ്ങൾ അതാത് സമയത്ത് പരാമാവധി ജനങ്ങളിലെത്തിക്കാൻ ഇന്ത്യൻ മാധ്യമപ്രവർത്തകർ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്നും തുടർന്നും ഇത് അനിവാര്യമാണെന്നും ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് പറഞ്ഞു. റിയാദ് ഇന്ത്യൻ മീഡിയാഫോറം പ്രവർത്തകർക്കായി അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇങ്ങിനെ അഭിപ്രായപ്പെട്ടത്. സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ കഴിയുന്ന ഇന്ത്യക്കാരെ കാണാനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി സഹായിക്കുന്നതിനുമായി മിക്ക പ്രദേശങ്ങളിലും എംബസിയിലെ സഹപ്രവർത്തകരോടൊപ്പം സന്ദർശനം നടത്തിയിരുന്നു. പലർക്കും ഇന്ത്യൻ എംബസിയുടെ ടോൾ ഫ്രീ നമ്പർ പോലും അറിയില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തിയതായി അംബാസഡർ പറഞ്ഞു. കൂടുതൽ ആളുകളിലേക്ക് എംബസിയുടെ ദൈനംദിന നടപടികൾ എത്തിക്കാൻ മാധ്യമങ്ങൾക്ക് സാധിക്കും. അതിനുള്ള ശ്രമങ്ങൾ റിയാദിലെ മാധ്യമപ്രവർത്തകരിൽ നിന്നുമുണ്ടാകണമെന്ന് എംബസി ക
റിയാദ്: പൊതുമാപ്പ് സമയത്തുൾപ്പെടെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സൗദി അറേബ്യയിലെ ഇന്ത്യക്കാർക്കായി നടപ്പിലാക്കുന്ന സേവനപ്രവർത്തനങ്ങൾ അതാത് സമയത്ത് പരാമാവധി ജനങ്ങളിലെത്തിക്കാൻ ഇന്ത്യൻ മാധ്യമപ്രവർത്തകർ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്നും തുടർന്നും ഇത് അനിവാര്യമാണെന്നും ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് പറഞ്ഞു. റിയാദ് ഇന്ത്യൻ മീഡിയാഫോറം പ്രവർത്തകർക്കായി അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇങ്ങിനെ അഭിപ്രായപ്പെട്ടത്.
സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ കഴിയുന്ന ഇന്ത്യക്കാരെ കാണാനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി സഹായിക്കുന്നതിനുമായി മിക്ക പ്രദേശങ്ങളിലും എംബസിയിലെ സഹപ്രവർത്തകരോടൊപ്പം സന്ദർശനം നടത്തിയിരുന്നു. പലർക്കും ഇന്ത്യൻ എംബസിയുടെ ടോൾ ഫ്രീ നമ്പർ പോലും അറിയില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തിയതായി അംബാസഡർ പറഞ്ഞു. കൂടുതൽ ആളുകളിലേക്ക് എംബസിയുടെ ദൈനംദിന നടപടികൾ എത്തിക്കാൻ മാധ്യമങ്ങൾക്ക് സാധിക്കും. അതിനുള്ള ശ്രമങ്ങൾ റിയാദിലെ മാധ്യമപ്രവർത്തകരിൽ നിന്നുമുണ്ടാകണമെന്ന് എംബസി കോൺഫറൻസ് ഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു.
നവംബർ 14 വരെ നീട്ടിയിരിക്കുന്ന പൊതുമാപ്പ് കാലാവധി നിയമലംഘകരായി കഴിയുന്ന മുഴുവൻ ഇന്ത്യക്കാരും ഉപയോഗപ്പെടുത്തണം. മൂന്ന് തവണ നീട്ടിയ പൊതുമാപ്പ് ഇനിയും നീട്ടിക്കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. ഇതുവരെ 32,896 ഇ.സി ജിദ്ദയിലും റിയാദിലുമായി അനുവദിച്ചു നൽകിയിട്ടുണ്ട്. ഇതിൽ എത്രപേർ രാജ്യം വിട്ടു എന്ന കണക്ക് ലഭ്യമായിട്ടില്ല എന്നും അഹമ്മദ് ജാവേദ് പറഞ്ഞു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വരാജ്യത്തേക്ക് മടങ്ങിയവരിൽ ഇന്ത്യക്കാരുടെ എണ്ണം മറ്റുള്ളവരിൽ നിന്നും കുറവാണെന്നാണ് അറിയാൻ സാധിച്ചത്. നിയമലംഘകരായി സൗദി അറേബ്യയിലുള്ള ഇന്ത്യക്കാർ കുറവാണെന്ന കാര്യം ആശ്വാസകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വീട്ടുവേലക്കാരികളായി ഇന്ത്യയിൽ നിന്നും ഇപ്പോഴും സ്ത്രീകൾ എത്തുന്നതായും ഇതിൽ ഭൂരിഭാഗവും നിയമവിരുദ്ധമാർഗ്ഗങ്ങളിലൂടെ അനധികൃത റിക്രൂട്ടിങ് വഴിയാണ് സൗദിയിൽ എത്തുന്നതെന്നും അംബാസഡർ പറഞ്ഞു. ഇവിടെ ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവർമാരാണ് ഇതിന് ഇടനിലക്കാരാകുന്നതെന്നാണ് അറിയാൻ സാധിച്ചത്. ബോധവത്കരണത്തിലൂടെ മാത്രമേ ഇതിനൊരു പരിഹാരം കാണാൻ സാധിക്കുകയുള്ളു.
കോൺസുലർ സേവനങ്ങൾ പരമാവധി ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് എല്ലാ ഇന്ത്യക്കാർക്കും ലഭ്യമാക്കാൻ വേണ്ട നടപടികൾ ഇന്ത്യൻ എംബസി സ്വീകരിക്കുന്നുണ്ട്. ജുബൈലിൽ കഴിഞ്ഞ ദിവസം സ്ഥിരം പാസ്പോർട്ട് ഔട്ട്സോഴ്സിങ് കേന്ദ്രം നിലവിൽ വന്നത് അതിന്റെ ഭാഗമാണ്. കൂടാതെ വിവിധ പ്രവിശ്യകളിൽ മാസത്തിൽ രണ്ട് തവണ നടത്തിയ കോൺസുലർ സന്ദർശനം ഇപ്പോൾ മാസത്തിൽ നാല് തവണയായി ഉയർത്തിയിട്ടുണ്ടെന്നും അംബാസഡർ പറഞ്ഞു.
തസ്കരന്മാരുടെ പിടിച്ചുപറിക്കിരയാകുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ വിദേശകാര്യ മന്ത്രാലയം വഴി ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അടിയന്തര നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായും അംബാസഡർ അറിയിച്ചു. ചെറിയ പിടിച്ചുപറി സംഭവങ്ങൾ പോലും അതത് സമയത്ത് പൊലീസിൽ അറിയിക്കാൻ മുഴുവൻ പ്രവാസികളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ജിദ്ദയിൽ കഴിഞ്ഞവാരം നടന്നതു പോലെ സംസ്ഥാനതലത്തിൽ സാംസ്കാരിക പരിപാടികൾ നടത്തുന്നതിനെക്കുറിച്ച് ഇന്ത്യൻ എംബസിയും ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതിന്റെ നിയമവശങ്ങൾ പഠിച്ച ശേഷം സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച് റിയാദിലും ഇതിനുള്ള വേദിയൊരുക്കുമെന്ന് അംബാസഡർ കൂടിക്കാഴ്ചയിൽ അറിയിച്ചു.
സന്നദ്ധസേവനം നടത്തുന്ന വളണ്ടിയർമാർക്കിടയിലെ തട്ടിപ്പുകാരെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിൽ മാധ്യമപ്രവർത്തകർ നടത്തുന്ന ശ്രമങ്ങളെ അംബാസഡർ അഭിനന്ദിച്ചു. ഇത്തരക്കാരെ ഇന്ത്യൻ എംബസിയിൽ നിന്നും അകറ്റി നിർത്തുന്നതിൽ എംബസി ഉദ്യോഗസ്ഥർ ജാഗരൂകരായിരിക്കുമെന്നും അഹമ്മദ് ജാവേദ് പറഞ്ഞു. ഇന്ത്യൻ എംബസി സാമൂഹ്യക്ഷേമ വിഭാഗം തലവൻ അനിൽ നോട്ടിയാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.