വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് പോകാനാഗ്രഹിക്കുന്ന കുവൈത്തി പൗരന്മാർക്കും കുവൈത്തിൽ റെസിഡൻസിയുഉള്ള ഇതര വിദേശ രാജ്യക്കാർക്കും 72 മണിക്കൂറിനുള്ളിൽ വിസ ലഭ്യമാക്കുമെന്ന് ഇന്ത്യൻ എംബസ്സി.ആവശ്യമനുസരിച്ചു ആറുമാസം ഒരു വർഷം അഞ്ച് വർഷം എന്നീ കാലാവധികളിലുള്ള മൾട്ടിപ്പിൾ എൻട്രി വിസയാണ് അനുവദിക്കുകയെന്നു എംബസ്സി വാർത്താ കുറിപ്പിൽ അറിയിച്ചു

ചികിൽസക്കായി പോകുന്നവർക്ക് ആറുമാസം കാലാവധിയുള്ള വിസക്ക് 25 ദിനാറും ഒരു വർഷത്തേക്ക് 38 ദിനാറും ബിസിനസ്സ് ആവശ്യാർത്ഥമുള്ള സദർശകർക്കു ഒരു വർഷത്തേക്ക് 38 ദിനാറും അഞ്ചു വർഷത്തേക്ക് 63 ദിനാറും ആണ് മൾട്ടിപ്പിൾ എൻട്രി വിസ നിരക്ക് . വിനോദ സഞ്ചാരികൾക്കുള്ള ആറുമാസകാലാവധിയുള്ള വിസക്ക്13 ദിനാർ ആണ് ഫീസ് പഠനത്തിനായി ഇന്ത്യയിലേക്ക് പോകുന്നവർക്കു ഒരു വർഷ കാലാവധിയുള്ള ട്രിപ്പിൾ എൻട്രി വിസ നൽകും 24 ദിനാർ ആണ് സ്റ്റുഡന്റ് വിസഫീസ് പാസ്‌പോർട് വിസ സേവനങ്ങൾക്കായി ഇന്ത്യൻ എംബസ്സി ചുമതലപ്പെടുത്തിയ കിങ്സ് ആൻഡ് കോക്‌സിന്റെ ഷർഖിലെയും ഫഹാഹീലിലെയും ജലീബിലെയും ഓഫീസുകളിൽ വിസ അപേക്ഷ നൽകാം.

അപേക്ഷകർക്ക് 72 മണിക്കൂറിനുള്ളിൽ വിസ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് indiavisa.kuwait@ckgs.com എന്ന ഇ മെയിൽ വിലാസത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. അടിയന്തര സാഹചര്യങ്ങളിലും നയതന്ത്ര പാസ്‌പോർട്ട് ഉള്ളവർക്കും ഇന്ത്യൻ എംബസിയിൽ നിന്ന് നേരിട്ട് വിസ ലഭിക്കുമെന്നും എംബസി അറിയിച്ചു.