മനാമ: ബഹ്‌റിനിലെ ഇന്ത്യാക്കാരുടെ ക്ഷേമത്തിനായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപ്പൺഹൗസ് 27നു രാവിലെ 9.30 മുതൽ 11.30 വരെ എംബസി ആസ്ഥാനത്തു നടക്കും.

തൊഴിൽ സംബന്ധമായും അല്ലാത്തതുമായ പരാതികളുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. സ്ഥാനപതിയുമായും, എംബസി ഉദ്യോഗസ്ഥരുമായും നേരിട്ടു സംസാരിച്ച് പ്രശ്‌നങ്ങൾക്കു പരിഹാരം തേടാവുന്നതാണ്.