- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഓപ്പൺ ഫോറത്തിൽ ഇന്ത്യൻ എംബസിക്കു ലഭിച്ചത് 3602 പരാതികൾ
ദോഹ: കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി നടത്തി ഓപ്പൺ ഫോറത്തിൽ ലഭിച്ചത് 3602 പരാതികൾ. അംബാസിഡർ സജീവ് അറോറ, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) പ്രസിഡന്റ് അരവിന്ദ് പാട്ടീൽ എന്നിവർ പങ്കെടുത്ത ഫോറത്തിൽ പരാതികളിൽ ചർച്ച നടത്തുകയും നടപടികൾക്കായി അധികൃതരെ സമീപിക്കാമെന്ന് വാക്കു നൽകുകയും ചെയ്തു. ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിലാണ് ലേബ
ദോഹ: കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി നടത്തി ഓപ്പൺ ഫോറത്തിൽ ലഭിച്ചത് 3602 പരാതികൾ. അംബാസിഡർ സജീവ് അറോറ, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) പ്രസിഡന്റ് അരവിന്ദ് പാട്ടീൽ എന്നിവർ പങ്കെടുത്ത ഫോറത്തിൽ പരാതികളിൽ ചർച്ച നടത്തുകയും നടപടികൾക്കായി അധികൃതരെ സമീപിക്കാമെന്ന് വാക്കു നൽകുകയും ചെയ്തു.
ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിലാണ് ലേബർ ആൻഡ് കമ്യൂണിറ്റി വെൽഫെയർ സെക്ഷന് 3602 പരാതികൾ ലഭിച്ചത്. ഈ വർഷം മൊത്തം 244 ഇന്ത്യക്കാർ ഒമാനിൽ മരിച്ചുവെന്നും ഇതിൽ 14 മരണം രജിസ്റ്റർ ചെയ്തത് ഈ മാസം തന്നെയാണെന്നും പറയുന്നു. ഖത്തർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരെയും നാടുകടത്തലിന് വിധിക്കപ്പെട്ട് നാടുകടത്തൽ സെന്ററിൽ കഴിയുന്നവരേയും എംബസി ഉദ്യോഗസ്ഥർ പതിവായി സന്ദർശിക്കാറുണ്ടെന്നും എംബസി വ്യക്തമാക്കി.
ഖത്തർ ജയിലിൽ 90 ഇന്ത്യക്കാരും നാടുകടത്തൽ സെന്ററിൽ 87 പേരും കഴിയുന്നുണ്ട്. നാടുകടത്തൽ സെന്ററിൽ ഏറെ ഇന്ത്യക്കാർ എത്താതിരിക്കുന്നതിനായി പതിവായി ഇമിഗ്രേഷൻ പരിശോധനകൾ നടത്തി വരുന്നുണ്ടെന്നും എംബസി അറിയിച്ചു. നാട്ടിലേക്ക് പോകുന്നതിനായി വിമാനടിക്കറ്റിനുള്ള മാർഗം കണ്ടെത്താൻ സാധിക്കാത്ത അഞ്ചുപേർക്ക് എംബസി സാമ്പത്തിക സഹായം നൽകിയെന്നും വ്യക്തമാക്കി.