ഡബ്ലിൻ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് ഓപ്പൺ ഹൗസ്  18 ന് നടക്കും. ഇന്ത്യൻ എംബസിയിലെ സേവനങ്ങളെക്കുറിച്ച് പരാതിയുള്ളവർക്ക് നേരിട്ട് എംബസിയിലെത്തി ഉദ്യോഗസ്ഥരെ അറിയിക്കുകയും നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്യാം. രാവിലെ 12 മുതൽ ഒരു മണി വരെയാണ് ഓപ്പൺ ഹൗസ്. അംബാസിഡർ അടക്കമുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും . താത്പര്യമുള്ളവർ ബുധനാഴ്ച 12 മണിക്ക് ഇന്ത്യൻ എംബസിയിൽ എത്തണമെന്ന് അംബാസിഡർ രാധികാ ലാൽ ലോകേഷ് അറിയിച്ചു.

പരാതികൾ പരിഹരിക്കാൻ എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്‌ച്ചകളിൽ രാവിലെ 11 മണി മുതൽ 12 വരെ ഓപ്പൺ ഹൗസ് നടത്തും. ജനുവരി 28 നായിരുന്നു ഓപ്പൺ ഹാസിന്റെ ആദ്യ സിറ്റിങ് നടന്നത്. ആദ്യത്തെ ഓപ്പൺ ഹൗസിൽ പരാതി പറയാനെത്തിയവരുടെ എണ്ണം വളരെ വിരളമായിരുന്നുവെന്നാണ് റിപ്പോർട്ട്.