- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ പ്രവാസി സംഘടനകളുടെ യോഗം ഇന്ന് അബുദാബിയിൽ
അബുദാബി: യു.എ.ഇയിലെ ഇന്ത്യൻ എംബസി വിളിച്ചുചേർത്ത ഇന്ത്യൻ പ്രവാസി സംഘടനകളുടെ യോഗം ശനിയാഴ്ച അബുദാബിയിൽ ചേരും.. രാവിലെ ഒമ്പത് മുതൽ ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ നടക്കുന്ന യോഗത്തിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സർക്കാർ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. സംഘടനാ പ്രതിനിധികൾക്ക് ഇവരുമായി നേരിട്ട് ആശയവിനിമയത്തിനുള
അബുദാബി: യു.എ.ഇയിലെ ഇന്ത്യൻ എംബസി വിളിച്ചുചേർത്ത ഇന്ത്യൻ പ്രവാസി സംഘടനകളുടെ യോഗം ശനിയാഴ്ച അബുദാബിയിൽ ചേരും..
രാവിലെ ഒമ്പത് മുതൽ ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ നടക്കുന്ന യോഗത്തിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സർക്കാർ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. സംഘടനാ പ്രതിനിധികൾക്ക് ഇവരുമായി നേരിട്ട് ആശയവിനിമയത്തിനുള്ള അവസരം ലഭിക്കും.
കേന്ദ്ര പ്രവാസി കാര്യ വകുപ്പിന്റെ സഹകരണത്തോടെയാണ് ഇന്ത്യൻ എംബസി പരിപാടി സംഘടിപ്പിക്കുന്നത്. സർക്കാർ സേവനങ്ങൾ ഫലപ്രദമായി എങ്ങനെ പ്രവാസി സമൂഹത്തിലത്തെിക്കാമെന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം. കേരളത്തിൽ നിന്ന് നോർക്ക സെക്രട്ടറി റാണി ജോർജ് പങ്കെടുക്കും. ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം, കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ പദ്ധതികൾ, പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സംഘടനകളുടെ പങ്ക്, പ്രവാസി പുനരധിവാസത്തിൽ സംസ്ഥാന സർക്കാറുകളുടെ പങ്ക്, യു.എ.ഇയിലെ തൊഴിലുടമകളുടെ കാഴ്ചപ്പാട് എന്നിവയാണ് ചർച്ച ചെയ്യുന്ന വിഷയങ്ങൾ.
കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ബിഹാർ, രാജസ്ഥാൻ, ഗോവ, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാൾ, ആന്തമാൻ നിക്കോബാർ സർക്കാർ പ്രതിനിധികൾ യോഗത്തിനെത്തും.