- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
അവധിയാഘോഷിക്കാൻ കുടുംബസമേതം ബീച്ചിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു
ദോഹ: ഈദ് അവധിയാഘോഷിക്കാൻ കുടുംബസമേതം ബീച്ചിലെത്തിയ മലയാളി യുവാവിന് ദാരുണ അന്ത്യം. സീലൈൻ ബീച്ചിൽ കുളിക്കാനിറങ്ങിയ കോലഞ്ചേരി കുഴിക്കാല ചിറമണ്ണിൽ തെക്കേതിൽ തോമസ് ജോൺ (ജിജി-45) ആണ് അബദ്ധത്തിൽ ചുഴിയിൽ അകപ്പെട്ട് മുങ്ങിമരിച്ചത്. ഖത്തർ എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ എലിസബത്ത് തോമസും മകൾ ജോവാൻ മരിയയും ഉൾപ്പെടെ പതിനഞ്ചുപേർക്കൊപ്പമാണ് തോമസ് ജോൺ ബീച്ചിൽ എത്തിയത്. ജോണിനൊപ്പം കുളിക്കാനിറങ്ങിയ മറ്റു നാലു പേരും ചുഴിയിൽ അകപ്പെട്ടുവെങ്കിലും അവരെ രക്ഷാപ്രവർത്തനത്തിനെത്തിയ തദ്ദേശവാസികൾ രക്ഷപ്പെടുത്തി. ജോൺ മുങ്ങിത്താണു പോയതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല. 1996 മുതൽ ദോഹയിൽ ജോലി ചെയ്തുവന്നിരുന്ന ജോൺ ഇമ്മാനുവേൽ മാർത്തോമ ചർച്ച് അംഗമാണ്. മകൻ സ്റ്റീവ് ജോൺ തോസ് എറണാകുളം കളമശേരി രാജഗിരി പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിയാണ്. മകൾ ജോവാൻ ദോഹ ബിർള പബ്ലിക് സ്‌കൂളിൽ പഠിക്കുന്നു. ഭാര്യ എലിസബത്ത് റാസ്ഗ്യാസ് ഉദ്യോഗസ്ഥയായിരുന്നു. വക്ര ഹമദ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്
ദോഹ: ഈദ് അവധിയാഘോഷിക്കാൻ കുടുംബസമേതം ബീച്ചിലെത്തിയ മലയാളി യുവാവിന് ദാരുണ അന്ത്യം. സീലൈൻ ബീച്ചിൽ കുളിക്കാനിറങ്ങിയ കോലഞ്ചേരി കുഴിക്കാല ചിറമണ്ണിൽ തെക്കേതിൽ തോമസ് ജോൺ (ജിജി-45) ആണ് അബദ്ധത്തിൽ ചുഴിയിൽ അകപ്പെട്ട് മുങ്ങിമരിച്ചത്.
ഖത്തർ എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ എലിസബത്ത് തോമസും മകൾ ജോവാൻ മരിയയും ഉൾപ്പെടെ പതിനഞ്ചുപേർക്കൊപ്പമാണ് തോമസ് ജോൺ ബീച്ചിൽ എത്തിയത്. ജോണിനൊപ്പം കുളിക്കാനിറങ്ങിയ മറ്റു നാലു പേരും ചുഴിയിൽ അകപ്പെട്ടുവെങ്കിലും അവരെ രക്ഷാപ്രവർത്തനത്തിനെത്തിയ തദ്ദേശവാസികൾ രക്ഷപ്പെടുത്തി. ജോൺ മുങ്ങിത്താണു പോയതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല.
1996 മുതൽ ദോഹയിൽ ജോലി ചെയ്തുവന്നിരുന്ന ജോൺ ഇമ്മാനുവേൽ മാർത്തോമ ചർച്ച് അംഗമാണ്. മകൻ സ്റ്റീവ് ജോൺ തോസ് എറണാകുളം കളമശേരി രാജഗിരി പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിയാണ്. മകൾ ജോവാൻ ദോഹ ബിർള പബ്ലിക് സ്‌കൂളിൽ പഠിക്കുന്നു. ഭാര്യ എലിസബത്ത് റാസ്ഗ്യാസ് ഉദ്യോഗസ്ഥയായിരുന്നു.
വക്ര ഹമദ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറീയിച്ചു.